Follow KVARTHA on Google news Follow Us!
ad

വി എസിന്റെ പ്രസ് സെക്രട്ടറി ബാലകൃഷ്ണനെ പുറത്താക്കിയത് ഞെട്ടിച്ചു; പ്രതീക്ഷിച്ചത് താക്കീത്

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വി കെ ശശിധരനും Thiruvananthapuram, V.S Achuthanandan, Media, Kerala, Press Secretary, CPM, Enquary,
Thiruvananthapuram, V.S Achuthanandan, Media, Kerala, Press Secretary, CPM, Enquary,
K. Balakrishnan
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വി കെ ശശിധരനും എ സുരേഷിനും എതിരായ പാര്‍ട്ടി നടപടി പ്രതീക്ഷിച്ചിരുന്ന മാധ്യമ ലോകം, കെ ബാലകൃഷ്ണനെതിരായ നടപടിയില്‍ ഞെട്ടി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരനും പി എ സുരേഷിനുമെതിരെ മാത്രം കടുത്ത നടപടിയും പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന് താക്കീതും എന്നായിരുന്നു സിപിഎം വൃത്തങ്ങളില്‍ നിന്നു മാസങ്ങളായി പുറത്തുവന്നുകൊണ്ടിരുന്ന സൂചന. ബാലകൃഷ്ണനും പുറത്താക്കല്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ ഞായറാഴ്ച സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് മൂന്നുപേരെയും പുറത്താക്കാനാണ്. ഇനിയും അവസാനിക്കാത്ത അമ്പരപ്പാണ് അത് ബാക്കിവച്ചിരിക്കുന്നത്.

നടപടിക്ക് കാരണമായ വാര്‍ത്ത ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച വൈക്കം വിശ്വന്‍ കമ്മീഷന്‍ മൂന്നുപേരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബാലകൃഷ്ണന്‍ ബോധപൂര്‍വം വാര്‍ത്ത ചോര്‍ത്തി നല്‍കാന്‍ ശ്രമിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു നിരീക്ഷണം. മൂന്നുപേരുടെയും മാധ്യമ ബന്ധങ്ങള്‍, ഫോണ്‍ വിളികള്‍ ഉള്‍പ്പെടെ പരിശോധിച്ചു കണ്ടെത്തിയിരുന്നെങ്കിലും പ്രസ് സെക്രട്ടറി എന്ന നിലയില്‍ ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടത് സ്വാഭാവികമാണെന്നും വിലയിരുത്തലുണ്ടായിരുന്നത്രേ. മാസങ്ങള്‍ക്കു മുമ്പേ വൈക്കം വിശ്വന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനേക്കുറിച്ചു പുറത്തുവന്ന വാര്‍ത്തകളിലെല്ലാം ഈ സൂചനകള്‍ ഉണ്ടായിരുന്നുതാനും. എന്നാല്‍, അത്തരം ആനുകൂല്യങ്ങള്‍ ഒരാള്‍ക്കു മാത്രം നല്‍കേണ്ടെന്നും മൂന്നുപേരും ഒരുപോലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നുമാണ് നടപടിക്കു മുമ്പ് അന്തിമ വിലയിരുത്തലുണ്ടായത്.

വി എസ് മുഖ്യമന്ത്രിയായിരിക്കെ, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പാര്‍ട്ടി തയ്യാറാക്കിയ അവലോകന രേഖ സ്വകാര്യ ടിവി ചാനലില്‍ വന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണവും നടപടിയുമുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുപോലും ലഭിക്കുന്നതിനു മുമ്പ് രേഖ ചാനല്‍ സംപ്രേഷണം ചെയ്തു. രേഖയിലെ വിവരങ്ങള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടായിരുന്നില്ല, മറിച്ച് രേഖയുടെ ദൃശ്യങ്ങള്‍തന്നെ ചാനല്‍ കാണിച്ചു.

നേരത്തേ കൈരളി ടിവിയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ മാധ്യമ പ്രവര്‍ത്തകനും വി എസിന്റെ ഓഫീസും തമ്മിലുള്ള അടുത്ത ബന്ധത്തില്‍ നിന്നാണ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം തുടങ്ങിയത്. മൂന്നുപേരുടെയും മൊബൈല്‍ ഫോണില്‍ നിന്ന് അദ്ദേഹം ഉള്‍പ്പെടെ പല മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളിലേയ്ക്ക് ആ ദിവസങ്ങൡ പോയ വിളികളും വന്ന വിളികളും മറ്റും കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുമായും കമ്മീഷന്‍ ആശയ വിനിമയം നടത്തി.

വി കെ ശശിധരനും സുരേഷും ബാലകൃഷ്ണനും മാധ്യമങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. ഏറ്റവുമധികം വിളികള്‍ സുരേഷുമായാണ് നടന്നതെന്നും കണ്ടെത്തി. മുഖ്യമന്ത്രിയായിരുന്ന വി എസിന്റെ യാത്രാ പരിപാടികളും മറ്റും അറിയാനാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ എപ്പോഴും വിളിച്ചിരുന്നത് എന്നാണ് കമ്മീഷനോട് സുരേഷ് പറഞ്ഞത്. ഇത് കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തില്ല. ഐടി മിഷനുമായി ബന്ധപ്പെട്ട ചുമതലകളുണ്ടായിരുന്ന ശശിധരന്‍, മാധ്യമ ബന്ധത്തിന് അതു കാരണമായി പറഞ്ഞതും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടില്ല. എന്നാല്‍, പ്രസ് സെക്രട്ടറിയുടെ മാധ്യമ ബന്ധം സംബന്ധിച്ച വിശദീകരണം കമ്മീഷന് ബോധ്യപ്പെട്ടെന്നും, നടപടി താക്കീതില്‍ ഒതുങ്ങുമെന്നുമുള്ള സൂചനകളാണ് പൊൡുപോയത്.

അതേസമയം, കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായി മാത്രമാണ് നടപടി നടപ്പില്‍ വരിക എന്നതിനാല്‍, കേന്ദ്ര കമ്മിറ്റി ഇപ്പോഴത്തെ നടപടി ലഘൂകരിച്ചേക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍ വി എസ് പക്ഷത്തുണ്ട്.

-എസ് എ ഗഫൂര്‍

Keywords: Thiruvananthapuram, V.S Achuthanandan, Media, Kerala, Press Secretary, CPM, Enquary, Malayalam News, Kerala Vartha, Party, CPM action against VS' Press secretery was unexpected.

Post a Comment