Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി പ­രാതി

സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി പരാതി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഭൂമി Land, Attapady, Government, Amount, Special, Office, Block, Kvartha, Malayalam News, Kerala Vartha.
Land, Attapady, Government, Amount, Special, Office, Block, Kvartha, Malayalam News, Kerala Vartha, Palakkad District Collector P.M. Ali Asgar Pasha.
അഗളി: സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി പരാതി. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റതായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷറഫുദ്ദീന്‍, അഗളി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.മാത്യു എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മിച്ചഭൂമിയായ റവന്യൂ രേഖകളിലുള്ള അഗളി വില്ലേജിലെ സര്‍വേ നമ്പര്‍ 1167/1, 1167/6 എന്നിവയില്‍ ഉള്‍പ്പെട്ട 1.40 ഏക്കര്‍ ഭൂമി മാസങ്ങള്‍ക്കു മുന്‍പ് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കി­യെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്ന­ത്.

വില്ലേജ് ഓഫീസിന് മുന്‍പില്‍ പ്രാധാന റോഡരുകിലെ സെന്റിന് മൂന്ന് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് സര്‍ക്കാരിന് നഷ്ടമായത്. 3.41 ഏക്കര്‍ ഭൂമി 1989­ല്‍ പ്രദേശത്തെ ജന്മിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ജന്മിയുടെ മകനെന്ന് അവകാശപ്പെട്ടയാള്‍ ഇതില്‍ 1.40 ഏക്കര്‍ മറ്റൊരാള്‍ക്ക് വിറ്റതായി കരാര്‍ എഴുതി പണം കൈപ്പറ്റി. കരാര്‍ കാലാവധിക്കുള്ളില്‍ റജിസ് ട്രേഷന്‍ നടത്താത്തതിനെതുടര്‍ന്ന് മുന്‍കൂര്‍ തുക നല്‍കിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പറയുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എം.അലി അസ് ഗര്‍പാഷ പറഞ്ഞു.

Keywords: Land, Attapady, Government, Amount, Special, Office, Block, Kvartha, Malayalam News, Kerala Vartha, Palakkad District Collector P.M. Ali Asgar Pasha.

Post a Comment