Follow KVARTHA on Google news Follow Us!
ad

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് 7 പേര്‍ അറസ്റ്റില്‍

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ 7 പേരെ നഗരത്തിലെ ലോഡ് ജില്‍ നിന്ന് Mavelikkara, Police, Lodge, Girls, Rajesh, Gopal, Kollam, Kvartha, Malayalam News, Kerala Vartha, Arrest, Tamilnadu, Kerala, Laptop, Investigates, Internet, Mobile Phone
Mavelikkara, Police, Lodge, Girls, Rajesh, Gopal, Kollam, Kvartha, Malayalam News, Kerala Vartha, Arrest, Tamilnadu, Kerala, Laptop, Investigates, Internet, Mobile Phone
മാവേലിക്കര: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ നഗരത്തിലെ ലോഡ് ജില്‍ നിന്ന് അറസ്റ്റു ചെയ്തു.

മവേലിക്കര മാങ്കാംകുഴി ചാരുവേലില്‍ രാജേഷ് ഭവനം രാജേഷ് (34), തമിഴ് നാട് കല്‍പ്പാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്റര്‍ റിട്ട. സയന്റിസ്റ്റ് തമിഴ് നാട് മാടമ്പക്കം ഗോപാല്‍ (52), സാക്ഷരതാ മുന്‍ ട്രെയിനര്‍ ചിറയിന്‍കീഴ് ചരുവിളയില്‍ ബാഹുലേയന്‍(50), എന്‍ജിനീയറിങ് ബിരുദധാരി തിരുവനന്തപുരം കഴക്കൂട്ടം മണ്ണാവിളക്കരയില്‍ ഷിയാസ്(23), കര്‍ഷകനായ കൊല്ലം മയ്യനാട് കൈപ്പുഴ ദേവരാജന്‍(52), പ്ലസ് വണ്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഹോദരിമാര്‍ എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ മാവേലിക്കരയിലെ ലോഡ്ജില്‍ നിന്ന് അറസ്റ്റു ചെയ്തത്. 

ലോഡ്ജ് മുറിയില്‍ നിന്ന് ലാപ് ടോപ്, ആറ് മൊബൈലുകള്‍, പെന്‍ഡ്രൈവ്‌, ഇന്റര്‍നെറ്റ് കണക്ടര്‍, നക്ഷത്രം പതിച്ച തൊപ്പി എന്നിവ ലഭിച്ചു. ഇവരെ ഉന്നത പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു. ലോഡ്ജ് അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. 

Keywords: Mavelikkara, Police, Lodge, Girls, Rajesh, Gopal, Kollam, Kvartha, Malayalam News, Kerala Vartha, Arrest, Tamilnadu, Kerala, Laptop, Investigates, Internet, Mobile Phone

Post a Comment