Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള്‍ കേരളാ Thiruvananthapuram, Petrol Pump, Kerala, Monday, Needs, Night, Pump Owners, Government, Price, Kvartha, Malayalam News
Thiruvananthapuram, Petrol Pump, Kerala, Monday, Needs, Night, Pump Owners, Government, Price, Kvartha, Malayalam News
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രാഡേര്‍സ്, കേരളാ സ്‌റ്റേറ്റ് പെട്രോളിയം ട്രഡേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യക്തമായ മാനദണ്ഡം രൂപീകരിക്കുക, പമ്പുകള്‍ക്കുള്ള വൈദ്യുതി സേവനഗണത്തില്‍ ഉള്‍പ്പെടുത്തുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ഓയില്‍ കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുക, പമ്പുകളില്‍ അതിക്രമം നടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പമ്പുടമകളുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം നടത്താനും സംയുക്ത സമിതി തീരുമാനമായിട്ടുണ്ട്. ശിവഗിരി തീര്‍ത്ഥാടനം ഉള്ളതിനാല്‍ തിരുവന്തപുരം ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Keywords: Thiruvananthapuram, Petrol Pump, Kerala, Monday, Needs, Night, Pump Owners, Government, Price, Kvartha, Malayalam News. 

Post a Comment