Follow KVARTHA on Google news Follow Us!
ad

വിഎ­സി­ന്റെ പേഴ്‌­സണല്‍ സ്റ്റാ­ഫി­ലെ 3 വി­ശ്വ­സ്­തരെ പാര്‍­ട്ടി പു­റ­ത്താക്കി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌­സണല്‍ സ്റ്റാ­ഫി­ലെ വി­ശ്വ­സ്­തരായ മൂന്ന് പേ­രെ പാര്‍­ട്ടി­ പുറത്താക്കി. പേഴ്‌­സണല്‍ അസിസ്റ്റന്റ് സുരേഷ്, അഡീഷണല്‍ െ്രെപവറ്റ്­ സെക്രട്ടറി CPM, V.S Achuthanandan, Thiruvananthapuram, Kerala, Politics
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പേഴ്‌­സണല്‍ സ്റ്റാ­ഫി­ലെ വി­ശ്വ­സ്­തരായ മൂന്ന് പേ­രെ പാര്‍­ട്ടി­ പുറത്താക്കി. 


പേഴ്‌­സണല്‍ അസിസ്റ്റന്റ് സുരേഷ്, അഡീഷണല്‍ പ്രൈവറ്റ്­ സെക്രട്ടറി വി കെ ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എ­ന്നിവരെയാ­ണ് ഞാ­യ­റാഴ്­ച ചേര്‍­ന്ന സി.പി.എം. സംസ്ഥാ­ന സ­മി­തി യോ­ഗം പു­റ­ത്താ­ക്കാന്‍ തീ­രു­മാ­നി­ച്ചത്. പാര്‍­ട്ടി ര­ഹ­സ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാ­ണ് ന­ട­പ­ടി. സുരേഷ് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ചിലും ശശിധരന്‍ മലപ്പുറം പുലമന്തോള്‍ ബ്രാഞ്ചിലും ബാലകൃഷ്ണന്‍ കന്റോണ്‍മെന്റ് ബ്രാഞ്ചിലും അംഗമാണ്.

പു­റ­ത്താ­ക്കല്‍ സംബ­ന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തീരു­മാ­നം എ­ടു­ത്തി­രുന്നു. സെക്രട്ടറി­യേറ്റ് തീരുമാനം സംസ്ഥാന സമി­തി­യില്‍ റിപോര്‍ട്ട് ചെ­യ്­ത­തി­നെ­തു­ടര്‍­ന്നാണ് പുറത്താക്കല്‍ നട­പടി.

ന­ട­പ­ടി­ക്ക് വി­ധേ­യ­രാ­യവര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ(എം) അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. വൈക്കം വിശ്വനും വിജയരാഘവനും അടങ്ങുന്ന അന്വേഷണ കമ്മീഷന്‍ മൂ­ന്ന് പേരും കുറ്റക്കാരാണെന്ന് ക­ണ്ടെ­ത്തു­കയും ചെ­യ്­തി­രുന്നു.

ത­ന്റെ വി­ശ്വ­സ്­തര്‍­ക്കെ­തി­രെ നടപടി­യെ­ടു­ക്കുന്ന­തിനെ വി എസ് എ­തിര്‍­ക്കു­കയും നടപടി ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവ­ശ്യ­പ്പെ­ടു­കയും ചെ­യ്­തി­രുന്നു. എ­ന്നാല്‍ വി എ­സി­ന്റെ അ­ഭ്യര്‍­ത്ഥ­ന അ­വ­ഗ­ണി­ക്കു­ന്ന­താ­ണ് പാര്‍­ട്ടി ന­ട­പ­ടി. ഇ­നി അച്യു­താ­നന്ദ­ന്റെ പ്ര­തി­കര­ണം എ­ന്താ­യി­രി­ക്കു­മെ­ന്ന് പാര്‍­ട്ടിയും അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­യാ­യി­കളും ഉ­റ്റു­നോ­ക്കു­ക­യാണ്.

Keywords: CPM, V.S Achuthanandan, Thiruvananthapuram, Kerala, Politics, Party suspends VS personal staff

Post a Comment