Follow KVARTHA on Google news Follow Us!
ad

ചെന്നൈ ഏകദിനം: ഇന്ത്യക്ക് തോല്‍വി

ക്യാപ്റ്റന്റെ സെഞ്ച്വറി പാഴായി. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ India, Pakistan, Cricket, Sports, Win, Over, Century, Jamshad, Dhoni, Years, Match, Kvartha, Malayalam News
India, Pakistan, Cricket, Sports, Win, Over, Century, Jamshad, Dhoni, Years, Match, Kvartha, Malayalam News
ചെന്നൈ: ക്യാപ്റ്റന്റെ സെഞ്ച്വറി പാഴായി. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 11 പന്തുകള്‍ ബാക്കി  നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജംഷദിന്റെ(101)നോട്ടൗട്ട്, അര്‍ദ്ധ സെഞ്ചറി നേടിയ യൂനുസ് ഖാന്‍(58) റണ്‍സിന്റെയും പിന്‍ബലത്തിലാണ് പാക്ക് പട വിജയം കയ്പിടിയിലൊതുക്കിയത്.

കളിയുടെ ആദ്യ പന്തില്‍ തന്നെ ഓപണര്‍ മുഹമ്മദ് ഹഫീസിനെ പുറത്താക്കി ബുവനവേശ്വര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് സമ്മര്‍ദത്തിലായ പാക്കിസ്ഥാന്‍ സൂക്ഷ്മതയോടെ കളിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ യൂനുസ് ഖാന്‍- നാസര്‍ ജംഷദ്(112) കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.

നേരത്തേ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ധോണി(113) സെഞ്ച്വറി നേടിയിരുന്നു. പാക്കിസ്ഥാനു വേണ്ടി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ജുനൈദ് ഖാനാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലുടച്ചത്. ഇന്ത്യക്ക് വേണ്ടി യുവ ഫാസ്റ്റ് ബൗളര്‍ ബുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ നേടി.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യാ-പാക്ക് പോരാട്ടം പുനരാരംഭിക്കുന്നത്. അതു കൊണ്ടു തന്നെ ഏകദിന പരമ്പര ഇരു ടീമുകളെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0 ന് മുന്നിലായി. ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര കൈപിടിയിലൊതുക്കാനാവൂ. പരമ്പര സ്വന്തമാക്കുകയാണെങ്കില്‍ ഏകദിന റാങ്കിലെ രാജാക്കന്‍മാരാണെന്ന ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Keywords: India, Pakistan, Cricket, Sports, Win, Over, Century, Jamshad, Dhoni, Years, Match, Kvartha, Malayalam News, Pakistan beat India by six wickets

Post a Comment