Follow KVARTHA on Google news Follow Us!
ad

നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ് സമാപിച്ചു

പ്രഥമ നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ്സ് സുപ്ര­ധാന തീരു­മാ­ന­ങ്ങ­ളുമായി തിരു­വ­ന­ന്ത­പു­രത്ത് ഇന്ന് സമാ­പി­ക്കുയാണ്. മൂന്ന് ദിവ­സ­ങ്ങ­ളി­ലായി നടന്ന സെഷ­നു­ക­ളിലും ചര്‍ച്ച­കളുംConference, Congress, Kerala, Thiruvananthapuram, Kolkata, Farmers, Shashi Taroor, Central Government, NGO, CMFRI, MSSRF, SB College, KUFOS, ATREE, Centre for Venom Informatics, National Biodiversity Congress Concludes with Strategic Conclusions
Conference, Congress, Kerala, Thiruvananthapuram, Kolkata, Farmers, Shashi Taroor, Central Government, NGO, CMFRI, MSSRF, SB College, KUFOS, ATREE, Centre for Venom Informatics, National Biodiversity Congress Concludes with Strategic Conclusions
തിരു­വ­ന­ന്ത­പു­രം: പ്രഥമ നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ്  സുപ്ര­ധാന തീരു­മാ­ന­ങ്ങ­ളുമായി തിരു­വ­ന­ന്ത­പു­രത്ത് സമാപിച്ചു. മൂന്ന് ദിവ­സ­ങ്ങ­ളി­ലായി നടന്ന സെഷ­നു­ക­ളിലും ചര്‍ച്ച­കളും ജൈവ­വൈ­വിധ്യ സംര­ക്ഷ­ണം, അതിന്റെ നീതിപൂര്‍വ­മായ ഉപ­യോ­ഗം, തദ്ദേ­ശീയ സമൂ­ഹ­ത്തിന്റെ ജീവ­സന്ധാരണ മാര്‍ഗ്ഗ­ങ്ങള്‍ക്ക് സംര­ക്ഷണം നല്‍കല്‍ തുട­ങ്ങി ജൈവ­വൈ­വി­ധ്യ­വു­മായി ബന്ധ­പ്പെട്ട പല വിഷ­യ­ങ്ങള്‍ ചര്‍ച്ചാ വിധേയ­മാ­യി.

കോണ്‍ഗ്ര­സ്സിന്റെ ഉദ്ഘാ­ട­ന­ത്തില്‍ വിഡിയോ കോണ്‍ഫ­റന്‍സി­ലൂടെ പങ്കെ­ടുത്ത ഡോ.സാം പിട്രോഡ “നാഷ­ണല്‍ ഇന്ന­വേ­ഷന്‍ കൗണ്‍സില്‍ ഓണ്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി” രൂപീ­ക­രി­ക്കു­ന്നത് സംബ­ന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കു­ക­യു­ണ്ടാ­യി. ജൈവ­വൈ­വിധ്യ സംര­ക്ഷ­ണം, അതിന്റെ നീതിപൂര്‍വ്വ­മായ ഉപ­യോഗം, അതില്‍നി­ന്നു­ണ്ടാ­കുന്ന നേട്ടം തദ്ദേ­ശീയ സമൂ­ഹ­വു­മായി പങ്കു­വ­യ്ക്കല്‍, ജൈവ­വൈ­വി­ധ്യ­വു­മായി ബന്ധ­പ്പെട്ട നയ­ങ്ങളും മറ്റും രൂപീ­ക­രി­ക്കല്‍ തുടങ്ങി ഒട്ടേറെ രംഗ­ങ്ങ­ളില്‍ നാഷ­ണല്‍ ഇന്ന­വേ­ഷന്‍ കൗണ്‍സി­ലിന് കനത്ത സംഭാ­വന നല്‍കു­വാ­നാകു­മെന്ന് സാം പിട്രോഡ അഭി­പ്രാ­യ­പ്പെ­ട്ടു.

COP  11 ഹൈദ­രാ­ബാ­ദില്‍ അടു­ത്തിടെ നടന്ന സാഹ­ച­ര്യത്തില്‍ ഇത്ത­ര­ത്തി­ലു­ള്ളൊരു കൗണ്‍സില്‍ ഭാര­ത­ത്തിന്റെ ഈ മേഖ­യിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം­കൂ­ട്ടു­മെന്ന് നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി അതോ­റിറ്റി ചെയര്‍മാന്‍ ഡോ.ബാ­ല­കൃഷ്ണ പിശു­പതി പറ­ഞ്ഞു. ഇത്ത­ര­ത്തി­ലുള്ള കൗണ്‍സില്‍ രൂപീ­ക­രി­ക്കുന്ന പ്രഥമ രാഷ്ട്ര­മാ­യി­രിക്കും ഭാര­തം.

കോണ്‍ഗ്ര­സ്സിന്റെ ഉദ്ഘാ­ടന വേള­യില്‍ പ്രധാ­ന­മ­ന്ത്രി­യുടെ പ്രിന്‍സി­പ്പല്‍ സയന്‍സ് അഡ്‌വൈസര്‍ ഡോ.­ആ­ര്‍.­ചി­തം­ബരം ഒരു നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി ഗ്രിഡ് രൂപീ­ക­രി­ക്കുന്ന കാര്യം വ്യക്ത­മാ­ക്കു­ക­യു­ണ്ടാ­യി. രാജ്യ­ത്തിന്റെ ജൈവ­വൈ­വിധ്യ ഡാറ്റാ ശേഖ­രി­ക്കല്‍, അതിന്റെ അപ­ഗ്ര­ഥനം തുടങ്ങിയ നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി അതോ­റി­റ്റി­യുടെ പ്രവര്‍ത്തന­ങ്ങള്‍ക്ക് വേണ്ട സഹാ­യവും പിന്‍തു­ണയും ഈ ഗ്രിഡ് നല്‍കു­ം. കൂടാതെ ജൈവ­വൈ­വി­ധ്യ­ത്തിന്റ സംര­ക്ഷ­ണ­ത്തിനും അതിന്റെ നീതിപൂര്‍വ്വ­മായ ഉപ­യോ­ഗ­ത്തിനും, ഇതു­മായി ബന്ധ­പ്പെട്ട നയ­രൂ­പീ­ക­രി­ണ­ത്തിനും ഗ്രിഡ് സഹാ­യ­ക­ര­മാ­വും. ജൈവ­വൈ­വിധ്യം സംബ­ന്ധിച്ച ദേശീ­യാ­ടി­സ്ഥാ­ന­ ഒരു ജൈവ­വൈ­വിധ്യ വിവ­ര­ശേ­ഖരണ സംവി­ധാനം രൂപീ­ക­രി­ക്കു­ന്ന­തിനും ഗ്രിഡ് പിന്‍തുണ നല്‍കും.

രാജ്യ­ത്തിന്റെ ജൈവ­വൈ­വിധ്യം സംര­ക്ഷി­ക്കു­ന്ന­തിനും ആരോ­ഗ്യ­­ക­രമായ പാരി­സ്ഥി­തിക വ്യവസ്ഥ നിലനിര്‍ത്തുന്ന­തിനും യോ­ജി­ച്ച പ്രവര്‍ത്തനം അത്യാ­വ­ശ്യ­മാണെന്ന് ബഹു.കേന്ദ്രമന്ത്രി ഡോ.­ശ­ശീ­ത­രൂര്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

Conference, Congress, Kerala, Thiruvananthapuram, Kolkata, Farmers, Shashi Taroor, Central Government, NGO, CMFRI, MSSRF, SB College, KUFOS, ATREE, Centre for Venom Informatics, National Biodiversity Congress Concludes with Strategic Conclusions
ജൈവ­വ­വിധ്യ പരി­പാ­ലന സമി­തി­ക­ളുടെ രൂപീ­ക­ര­ണം, ജന­കീയ ജൈവ­വൈ­വിധ്യ രജി­സ്റ്റര്‍ തയ്യാ­റാ­ക്കല്‍ തൂടങ്ങി വിഷ­യ­ങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജൈവ­വൈ­വിധ്യ നിയ­മ­ങ്ങളും ചട്ട­ങ്ങളും കോണ്‍ഗ്ര­സ്സില്‍ അപ­ഗ്ര­ഥന വിധേ­യ­മാ­യി. 20 സംസ്ഥാന ജൈവ­വൈ­വിധ്യ ബോര്‍ഡ് പ്രതി­നി­ധി­കള്‍ സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തു. കേരളത്തിന്റെ ഈ മേഖ­ല­യിലുള്ള മുന്നേറ്റം മറ്റു സംസ്ഥാ­ന­ങ്ങള്‍ക്ക് മാതൃ­ക­യാ­വ­ണ­മെന്ന് ഡോ.­ബാ­ല­കൃഷ്ണ പിശു­പതി അഭി­പ്രാ­യ­പ്പെ­ട്ടു. സംസ്ഥാന ജൈവ­വൈ­വിധ്യ ബോര്‍ഡ് നല്‍കുന്ന കറ­യറ്റ പിന്‍തു­ണയ്ക്ക് മുഖ്യ­മന്ത്രി ശ്രീ.­ഉ­മ്മന്‍ ചാണ്ടി­യോട് എന്‍.­ബി.­എ. ചെയര്‍മാന്‍ നന്ദി രേഖ­പ്പെ­ടു­ത്തു­ക­യു­ണ്ടാ­യി. തദ്ദേശ ഭരണകൂട­ങ്ങള്‍ ജൈവ­വൈ­വിധ്യ സംര­ക്ഷണ ചട്ട­ങ്ങളും നിയ­മ­ങ്ങളും നട­പ്പാ­ക്കുന്നതില്‍ കാണി­ക്കുന്ന ശുഷ്‌കാ­ന്തിയെ അദ്ദേഹം അഭി­ന­ന്ദി­ച്ചു.

പശ്ചി­മ­ഘ­ട്ട­ത്തിലെ ജൈവ­വൈ­വിധ്യം, കാര്‍ഷിക ജൈവ­വൈ­വിധ്യ സംര­ക്ഷണം, ജൈവ­വൈ­വിധ്യ സംര­ക്ഷ­ണ­ത്തില്‍ സാമാന്യ ജന­ങ്ങള്‍ക്കുള്ള പങ്ക്, ബയോ­ഇന്‍ഫൊര്‍മേ­റ്റീവ്/ബയോടെക്നോളജി രംഗ­ങ്ങ­ളിലെ പുതിയ മുന്നേ­റ്റ­ങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷ­യ­ങ്ങള്‍ കോണ്‍ഗ്ര­സ്സില്‍ അവ­ത­രി­പ്പി­ക്കു­ക­യു­ണ്ടാ­യി.

കൂടാതെ നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സി­റ്റി കോണ്‍ഗ്ര­സ്സു­മായി ബന്ധ­പ്പെട്ട്, എക്‌സ്‌പോ, കുട്ട­ിക­ളുടെ പരി­സ്ഥിതി കോണ്‍ഗ്ര­സ്സ്, ഹരിത സംഗ­മം, ബി.­എം.സി/എന്‍.­ജി.ഒ മീറ്റ് തുടങ്ങി ശ്രദ്ധേ­യ­മായ പല പരി­പാ­ടി­കള്‍ നട­ന്നു. ഇത് വരും വര്‍ഷ­ങ്ങ­ളിലും നടത്തു­മെന്ന് ഡോ.­പി­ശു­പതി പറ­ഞ്ഞു. 2013 ഒക്‌ടോ­ബര്‍ 3 മു­തല്‍ 5 വരെ അടുത്ത നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി കോണ്‍ഗ്രസ്സ് കൊല്‍ക്ക­ത്ത­യില്‍ നട­ക്കും.

ജൈവ­വൈ­വിധ്യ സംര­ക്ഷണ രംഗത്ത് വികേ­ന്ദ്രീ­കൃതവും, തദ്ദേ­ശീയവുമായ ഭര­ണ­കൂ­ട­ങ്ങ­ളു­ടെയും ജൈവ­വൈ­വിധ്യ പരി­പാ­ലന സമി­തി­ക­ളു­ടെയും സഹാ­യ­ത്തോടെ നട­പ്പാ­ക്കുന്ന ഒരു “കേരളാ ജൈവ­വൈ­വിധ്യ സംര­ക്ഷണ മാതൃക” നട­പ്പാ­ക്കാന്‍ കഴി­ഞ്ഞ­തില്‍ ചാരി­ഥാര്‍ത്യ­മു­ണ്ടെന്ന് ബോര്‍ഡ് മെമ്പര്‍ സെക്ര­ട്ടറി ഡോ.കെ.­പി.ലാ­ദാസ് പറ­ഞ്ഞു.

കേരള ജൈവ­വൈ­വിധ്യ ബോര്‍ഡിന്റെ പ്രവര്‍ത്തന­ങ്ങള്‍ കൂടു­തല്‍ ജന­കീ­യ­മാ­ക്കു­മെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.­ഉ­മ്മന്‍ വി.­ഉ­മ്മന്‍ പറഞ്ഞു. ക്വാറി­ക­ളിലെ ജൈവ­വൈ­വിധ്യം പുന­രൂ­ജ്ജീ­വി­പ്പി­ക്കല്‍, നഗ­ര­ങ്ങ­ളിലെ ജലാ­ശ­യങ്ങളുടെ സംര­ക്ഷ­ണം, പമ്പാ നദി­യുടെ സംര­ക്ഷ­ണം, നാടു­നീ­ങ്ങുന്ന വിള­യി­ന­ങ്ങ­ളു­ടെയും വളര്‍ത്തു മൃഗ­ങ്ങ­ളു­ടെയും സംര­ക്ഷണം തുട­ങ്ങി­യവ ബോര്‍ഡിന്റെ ഇതു­മായി ബന്ധപ്പെട്ട പ്രവര്‍ത്തന­ങ്ങളില്‍ ­ചില­താ­ണ്.

നാഷ­ണല്‍ ബയോ­ഡൈ­വേ­ഴ്‌സിറ്റി എക്‌സ്‌പോ­യിലെ മികച്ച സ്റ്റാളു­­ക­ളായി നാഷ­ണല്‍ മ്യൂസിയം ഓഫ് നാച്യു­റല്‍ ഹിസ്റ്ററി (പ്ര­ത്യേക പുര­സ്‌കാ­രം), CMFRI  (ഗ­വ. സ്ഥാപ­ന­ങ്ങള്‍) MSSRF  (എന്‍.­ജി.­ഒ. സ്ഥാപ­ന­ങ്ങള്‍), SB കോളജ്, ചങ്ങ­നാ­ശ്ശേരി (വി­ദ്യാര്‍ത്ഥി­കള്‍), ശ്രീ.­ര­വീ­ന്ദ്രന്‍ (വ്യ­ക്തി­കള്‍) എന്നി­വ­രുടെ സ്റ്റാളു­കള്‍ തെര­ഞ്ഞെ­ടു­ത്തു.

മണ്ണും പര്യ­വേ­ഷ­ണ, മണ്ണു സംര­ക്ഷണ വകു­പ്പ്, KUFOS, ATREE, Centre for Venom
Informatics  എന്നി­വ­യുടെ സ്റ്റാളു­കളും മികച്ച നില­വാരം പുലര്‍ത്തി­യെന്ന് ജഡ്ജിംങ് കമ്മിറ്റി അഭി­പ്രാ­യ­പ്പെ­ട്ടു.

Keywords: Conference, Congress, Kerala, Thiruvananthapuram, Kolkata, Farmers, Shashi Taroor, Central Government, NGO, CMFRI, MSSRF, SB College, KUFOS, ATREE, Centre for Venom Informatics, National Biodiversity Congress Concludes with Strategic Conclusions

Post a Comment