Follow KVARTHA on Google news Follow Us!
ad

അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി

അവിഹിതബന്ധത്തിലൂടെ പ്രസവിച്ച ചോരക്കുഞ്ഞിനെ മാതാവ് കൊന്നശേഷം Kollam, Woman, Baby, Killed, Kerala, Manju, Hospital, Factory, Husband, Job, Police, Blood, Kvartha, Malayalam News, Kerala
Kollam, Woman, Baby, Killed, Kerala, Manju, Hospital, Factory, Husband, Job, Police, Blood, Kvartha, Malayalam News, Kerala.
കൊല്ലം: അവിഹിതബന്ധത്തിലൂടെ പ്രസവിച്ച ചോരക്കുഞ്ഞിനെ മാതാവ് കൊന്നശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. ആനക്കോട്ടൂര്‍ മഞ്ജുസദനത്തില്‍ മഞ്ജു(34)വാണ് സ്വന്തം കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്. സംഭവത്തില്‍ മഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായ മഞ്ജുവിനെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് ഉപേക്ഷിച്ചിരുന്നു.

ഗര്‍ഭിണിയായ മഞ്ജു അവശതകള്‍ വകവെക്കാതെ എല്ലാദിവസവും ഫാക്ടറിയില്‍ ജോലിക്കെത്തുമായിരുന്നു. പ്രസവ ശേഷം ജോലിക്കെത്തിയ മഞ്ജുവിനെ കണ്ട് സംശയം തോന്നിയ ജോലിക്കാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ കുഞ്ഞിനെ രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റുവെന്നായിരുന്നു മറുപടി. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ കാര്യം ഫാക്ടറി ഉടമയെയും, പോലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തായി കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മഞ്ജുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി.

Keywords: Kollam, Woman, Baby, Killed, Kerala, Manju, Hospital, Factory, Husband, Job, Police, Blood, Kvartha, Malayalam News, Kerala. 

Post a Comment