Follow KVARTHA on Google news Follow Us!
ad

മറയൂര്‍ വനത്തില്‍ വെടിയേറ്റെന്നു പറയുന്ന ആള്‍ തമിഴ് നാട്ടില്‍

മറയൂര്‍ വനത്തില്‍ വെടിയേറ്റെന്നു പറയുന്ന ആള്‍ തമിഴ് നാട്ടില്‍. മറയൂരിലെ ഉള്‍വനത്തില്‍ വനപാലകര്‍ രണ്ടുപേരെ വെടിവെച്ചു കൊന്നുവെന്നുള്ള ചന്ദനക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയെ Amaravathi, Police, Court, Murukan, Wife, Forest, Marayoor, Kvartha, Malayalam News, Kerala Vartha, Munnar, Fire, Tamilnadu, Case, Angamali, Police, Kerala
Amaravathi, Police, Court, Murukan, Wife, Forest, Marayoor, Kvartha, Malayalam News, Kerala Vartha, Munnar, Fire, Tamilnadu, Case, Angamali, Police, Kerala
മൂന്നാര്‍: മറയൂര്‍ വനത്തില്‍ വെടിയേറ്റെന്നു പറയുന്ന ആള്‍ തമിഴ് നാട്ടില്‍. മറയൂരിലെ ഉള്‍വനത്തില്‍ വനപാലകര്‍ രണ്ടുപേരെ വെടിവെച്ചു കൊന്നുവെന്നുള്ള ചന്ദനക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിയേറ്റെന്നു പറയുന്ന ഒരാളെ തമിഴ് നാട്ടില്‍ കണ്ടെന്ന് സൂചന.

കാന്തല്ലൂരില്‍ വനപാലകരുടെ പിടിയിലായ തമിഴ് നാട് നാമക്കല്‍ ജില്ലയിലെ ഗുണ്ടൂര്‍നാട് പഞ്ചായത്തിലെ താമസക്കാരനായ ചക്രവര്‍ത്തിയാണ് വനപാലകര്‍ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് അടിമാലി കോടതിയില്‍ മൊഴിനല്‍കിയത്. വനപാലകരുടെ വെടിയേറ്റെന്ന് പറയുന്ന നാമക്കല്‍ പവര്‍ക്കാട് സ്വദേശി മുരുകനെ(38) ഡിസംബര്‍ 20 ന് നാട്ടില്‍ കണ്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയതായി തമിഴ് പത്രങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 

ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് മുരുകന്റെ ഭാര്യ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.ദേവികുളം സബ് ജയിലിലെത്തി ചക്രവര്‍ത്തിയെ കണ്ട ശേഷമാണ് മുരുകന്റെ ഭാര്യ പരാതി നല്‍കിയത്. സംഭവം സംബന്ധിച്ച് തമിഴ് നാട് വനംവകുപ്പിലെ പളനി റെയ് ഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന കേസ് അമരാവതി റെയ് ഞ്ചിന് കൈമാറി.

Keywords: Amaravathi, Police, Court, Murukan, Wife, Forest, Marayoor, Kvartha, Malayalam News, Kerala Vartha, Munnar, Fire, Tamilnadu, Case, Angamali, Police, Kerala

Post a Comment