Follow KVARTHA on Google news Follow Us!
ad

കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി രാജിക്കൊരുങ്ങുന്നു

കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെലുങ്കാന സമരത്തില്‍ സജീവമാകാനാണ് ജയ്പാല്‍ റെഡ്ഡിയുടെ തീരുമാനം.Union science and technology minister , S Jaipal Reddy, Telangana, Jaipal, Petroleum ministry , Science and technology , Cabinet , T-Congress MP, Nalgonda MP, Gutha Sukhender Reddy, AICC
Union science and technology minister , S Jaipal Reddy, Telangana, Jaipal, Petroleum ministry , Science and technology , Cabinet , T-Congress MP, Nalgonda MP,  Gutha Sukhender Reddy, AICC
ഹൈദരാബാദ്: കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി രാജി വയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെലുങ്കാന സമരത്തില്‍ സജീവമാകാനാണ് ജയ്പാല്‍ റെഡ്ഡിയുടെ തീരുമാനം. കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയില്‍ ജയ്പാല്‍ റെഡ്ഡി അതൃപ്തനാണ്.​ ഇതും രാജിക്ക് പ്രേരിപ്പിക്കുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്.

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മന്ത്രിയാണിപ്പോള്‍ ജയ്പാല്‍ റെഡ്ഡി. നേരത്തേ, പെട്രോളിയം മന്ത്രിയായിരുന്നു. വന്‍കിട കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്നെ പെട്രോളിയം വകുപ്പില്‍ നിന്ന് മാറ്റിയതെന്ന് ജയ്പാല്‍ വിശ്വസിക്കുന്നു.

ജയ്പാല്‍ റെഡ്ഡി ഉടന്‍ രാജിവയ്ക്കും. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ് എം പിമാരില്‍ പ്രമുഖനായിരിക്കും ഇനി അദ്ദേഹം- ജയ്പാല്‍ റെഡ്ഡിയുടെ വലംകൈയും നല്‍ഗൊണ്ട എം പിയുമായ ഗുഥ സുഖേന്ദര്‍ റെഡ്ഡി പറഞ്ഞു.

തെലുങ്കാനയില്‍ നിന്നുളള​കോണ്‍ഗ്രസ് എം പിമാര്‍ ഇതിനകം ജയ്പാലുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. തെലുങ്കാന കോണ്‍ഗ്രസ് രൂപീകരിക്കാനും ഇവര്‍ ആലോചിക്കുന്നു.

Key Words: Union science and technology minister , S Jaipal Reddy, Telangana, Jaipal, Petroleum ministry , Science and technology , Cabinet , T-Congress MP, Nalgonda MP,  Gutha Sukhender Reddy, AICC

Post a Comment