Follow KVARTHA on Google news Follow Us!
ad

പുതു­വര്‍ഷത്തെ വര­വേല്‍ക്കാന്‍ ഗ്ലോബല്‍ വില്ലേജ് അര്‍ദ്ധ­രാ­ത്രിയും തുറക്കും

പുതു­വര്‍ഷം പ്രമാ­ണിച്ച് തിങ്ക­ളാഴ്ച ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍ വില്ലേ­ജ് കൂടു­തല്‍Kochi, Kerala, GKSF, Bolgati, Global Village, New Year, Dance, South Indian Bank, Kvartha, Malayalam News, Global Village to receive crowds for New Year celebrations
Kochi, Kerala, GKSF, Bolgati, Global Village, New Year, Dance, South Indian Bank, Kvartha, Malayalam News, Global Village to receive crowds for New Year celebrations
കൊച്ചി: പുതു­വര്‍ഷം പ്രമാ­ണിച്ച് തിങ്ക­ളാഴ്ച ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍ വില്ലേ­ജ് കൂടു­തല്‍ സമ­യം­പ്ര­വര്‍ത്തി­ക്കും. വൈകിട്ട് മൂന്നു മണിക്ക് തുറ­ക്കുന്ന ഗ്ലോബല്‍ വില്ലേജ് രാത്രി 12.30 വരെ തുറ­ന്നു­പ്ര­വര്‍ത്തി­ക്കും. പുതു­വര്‍ഷത്തെ ആഘോ­ഷ­പൂര്‍വ്വം വര­വേല്‍ക്കാന്‍ അവ­സ­ര­മൊ­രു­ക്കു­ന്ന­തി­നാ­യാ­ണി­ത്.

വിഭ­വ­സ­മൃ­ദ്ധ­മായ ഫുഡ് പവ­ലി­യനും കുട്ടി­ക­ള്‍ക്കും മുതിര്‍ന്ന­വര്‍ക്കും അന­വദി വിനോ­ദാ­വ­സ­ര­ങ്ങ­ളൊ­രു­ക്കി­യി­ട്ടുള്ള അമ്യൂ­സ്‌മെന്റ് ഏരി­യ­യിലും സംഗീ­ത­-­നൃ­ത്ത­വി­രു­ന്നൊ­രു­ക്കുന്ന വിനോ­ദ­മേ­ഖ­ല­യി­ലു­മാണ് പുതു­വര്‍ഷത്തെ വര­വേല്‍ക്കാന്‍ പ്രവര്‍ത്തി­സ­മയം ദീര്‍ഘി­പ്പി­ച്ചി­രി­ക്കു­ന്ന­ത്. പഞ്ചാബി നൃത്തം, ബെന്നറ്റ് ആന്‍ഡ് ബാന്‍ഡിന്റെ സംഗീ­ത­പ­രി­പാ­ടി, സലില്‍ ഹട്ടണ്‍, അരുണ്‍ ഗോപന്‍, ഗൗരി, ഹരിത എന്നി­വര്‍ നയി­ക്കുന്ന സംഗീ­ത­നിശ എന്നിവയാണ് പുതു­വല്‍സ­രത്തെ വര­വേല്‍ക്കാ­നായി സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെ­സ്റ്റി­വ­ലി­ന്റെ ഭാ­ഗ­മാ­യി ന­ട­ക്കു­ന്ന ഗ്ലോബല്‍ വില്ലേജില്‍ ഒരു­ക്കി­യി­രി­ക്കു­ന്ന­ത്.

മറ്റ് പവ­ലി­യ­നു­കള്‍ പതി­വു­സ­മ­യ­ക്ര­മ­മ­നു­സ­രിച്ച് ഉച്ച­ക­ഴിഞ്ഞ് മൂന്നു മുതല്‍ രാത്രി പത്തു­വ­രെയേ പ്രവര്‍ത്തി­ക്കു­ക­യു­ള്ളു.

Keywords: Kochi, Kerala, GKSF, Bolgati, Global Village, New Year, Dance, South Indian Bank, Kvartha, Malayalam News, Global Village to receive crowds for New Year celebrations

Post a Comment