ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കും

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ 15 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും. പെണ്‍കുട്ടിയുടെ കൊലാപതകികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം രാജ്യമെമ്പാടും ഉയരവേയാണ് ഷീല ദീക്ഷിത് സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കുന്നത്.

ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ്  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്  15 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം ആയത്.

ഡിസംബര്‍ 16നാണ് പെണ്‍കുട്ടി ബസ്സില്‍വച്ച് മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Key Words:  The Delhi government, Financial aid, Gangrape victim , Sheila Dikshit, Phsyiotherapy studentPost a Comment

Previous Post Next Post