Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി

പാക്കിസ്ഥാനില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് 12 പേര്‍ കൂടി മരിച്ചതോടെ Hospital, Health, Arif, Death, District, Panchabu, Kvartha, Malayalam News, Kerala Vartha, Lahore, World, Pakistan, Health, Medicine, Panjab
Hospital, Health, Arif, Death, District, Panchabu, Kvartha, Malayalam News, Kerala Vartha, Lahore, World, Pakistan, Health, Medicine, Panjab
ലാഹോര്‍: പാക്കിസ്ഥാനില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മായം കലര്‍ന്ന ചുമ മരുന്ന് കഴിച്ച് 12 പേര്‍ കൂടി മരിച്ചതോടെ ഇതുവരെ ഇങ്ങനെ മരിച്ചവരുടെ എണ്ണം 40 ആയി.

ഈയാഴ്ച മാത്രം 20 പേരാണ് മരിച്ചത്. ഗുജ് റാന്‍വാല, തോബ ടേക്‌സിങ്, ജില്ലകളിലാണ് 18 മരണങ്ങള്‍ .ബാക്കിയുള്ളവ പ്രവിശ്യ തലസ്ഥാനമായ ലാഹോറിലും. വിവിധ ആശുപത്രികളിലായി 18 പേര്‍ ചികിത്സയിലാണ്. ലഹരി ലഭിക്കാനായി ചുമ മരുന്നിലെ പ്രധാന ചേരുവ അളവില്‍ കവിഞ്ഞ് ചേര്‍ത്തതാണ് അപകടകാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞമാസം ലാഹോറില്‍ ഇത്തരം ചുമ മരുന്ന് കഴിച്ച് 20 പേര്‍ മരിച്ചിരുന്നു. 

ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ ചേരുവയെന്ന് പഞ്ചാബ് ആരോഗ്യവകുപ്പ് സെക്രട്ടറി അരീഫ് നദീം പറ­ഞ്ഞു.

Keywords: Hospital, Health, Arif, Death, District, Panchabu, Kvartha, Malayalam News, Kerala Vartha, Lahore, World, Pakistan, Health, Medicine, Panjab, Cough syrup suspected in 40 deaths in Pakistan

Post a Comment