Follow KVARTHA on Google news Follow Us!
ad

ലൈംഗിക പീഡനം: പ്രതികള്‍ക്ക് പരോളില്ലാതെ 30 വര്‍ഷം തടവിന് ശുപാര്‍ശ

ലൈംഗിക പീഢന കേസുകളിലെ പ്രതികള്‍ക്ക് പരോളില്ലാതെ മുപ്പതുവര്‍ഷം തടവും, ലൈംഗികശേഷി നശിപ്പിക്കലും Rape, Delhi, Student, Bus, Death, Court, Punishment, Accuse, Congress, Core committee, Bill, Justice J.S.Varmma, New Delhi, National, Malayalam news
Rape, Delhi, Student, Bus, Death, Court, Punishment, Accuse, Congress, Core committee, Bill, Justice J.S.Varmma, New Delhi, National, Malayalam news
ന്യൂഡല്‍ഹി: ലൈംഗിക പീഢന കേസുകളിലെ പ്രതികള്‍ക്ക് പരോളില്ലാതെ മുപ്പതുവര്‍ഷം തടവും, ലൈംഗികശേഷി നശിപ്പിക്കലും വ്യവസ്ഥ ചെയ്യുന്ന കരട് ബില്ല് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി തയ്യാറാക്കി. ബില്ല് നിയമഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മറ്റി മുന്‍പാകെ സമര്‍പ്പിക്കും.

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്ക് കടുത്തശിക്ഷ എന്ന ശുപാര്‍ശ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടങ്ങിയ സമിതിയാണ് കരട് ബില്ല് തയ്യാറാക്കിയത്. മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയും കോണ്‍ഗ്രസിന്റെ കരട് ബില്ലിലുണ്ട്. സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍കമ്മറ്റി കരട് ബില്ലിന് അംഗീകാരം നല്‍കി.

ഡിസംബര്‍ 24ന് നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മറ്റി ജനുവരി അഞ്ച് വരെ മാനഭംഗകേസുകളിലെ ശിക്ഷയുടെ കാര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ഒരുമാസത്തിനകം കമ്മറ്റി റിപോര്‍ട് സമര്‍പ്പിച്ചാലുടന്‍ ശുപാര്‍ശകള്‍ ഓഡിനന്‍സായി നടപ്പിലാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മാനഭംഗകേസുകളില്‍ വധശിക്ഷ എന്ന ആവശ്യം പരിഗണിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷം ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാമെന്നുമാണ് കോര്‍കമ്മറ്റി ധാരണ.

Keywords: Rape, Delhi, Student, Bus, Death, Court, Punishment, Accuse, Congress, Core committee, Bill, Justice J.S.Varmma, New Delhi, National, Malayalam news

Post a Comment