Follow KVARTHA on Google news Follow Us!
ad

പ്രാഞ്ചിയേട്ടന്‍ കോപ്പിയെന്ന്, അല്ലെന്ന് രഞ്ജിത്ത്

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. Cinema, Mammootty, Renjit, Renjith Director, film,

cinema
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. മമ്മൂട്ടിയുടെ തൃശൂര്‍ ശൈലിയിലുളള സംസാരം കാഴ്‌ചക്കാര്‍ ഇപ്പോഴും മറന്നിട്ടില്ല. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിനെതിരെ മോഷണ ആരോപണം ഉയരുകയാണ്. ലെ പെറ്റി മോണ്ടി ഡി ഡോണ്‍ കാമില്ലോ എന്ന ചിത്രത്തിന്റെ കോപ്പിയാണ് പ്രാഞ്ചിയേട്ടന്‍​എന്നാണ് ആരോപണം. എന്നാല്‍​ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രഞ്ജിത്ത് രംഗത്തെത്തി.

ഡോണ്‍ കാമില്ലോ എന്ന ഇറ്റാലിയന്‍ സിനിമയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ചിത്രം അനുകരണമാണെന്ന വാര്‍ത്ത നല്‍കിയവര്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രാഞ്ചിയേട്ടന്‍ ഒപ്പം പ്രദര്‍ശിപ്പിക്കാം.ആരോപണം തെളിയിക്കപ്പെട്ടാല്‍ പരസ്യമായി മാപ്പ് പറയാമെന്നും രഞ്ജിത് പറഞ്ഞു.

അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന്‍ നസ്രാണിയുടെ ജീവിതത്തെ പുണ്യാളന്‍ മാറ്റിമറിക്കുന്നതായിരുന്നു ചിത്രത്തിന്റെപ്രമേയം. മമ്മൂട്ടിക്കും രഞ്ജിത്തിനും ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊടുത്ത ചിത്രംകൂടിയാണ് പ്രാഞ്ചിയേട്ടന്‍ . മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നു കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്‍.

1952ലാണ് ലെ പെറ്റി മോണ്ടി ഡി ഡോണ്‍ കാമില്ലോ എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതില്‍ നിന്ന് പലതും കടമെടുത്താണ് പ്രാഞ്ചിയേട്ടനെ സൃഷ്ടിച്ചതെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രാഞ്ചിയേട്ടന്റെ വണ്‍ലൈന്‍ സ്‌റ്റോറിയും ഘടനയും വിദേശചിത്രവുമായി ഏറെ സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

കമ്മ്യൂണിസ്റ്റുകാരനായ നഗരത്തിന്റെ മേയറും ഒരു പുരോഹിതനുമാണ് ഡോണ്‍ കാമില്ലോയിലെ പ്രധാന കഥാപാത്രങ്ങള്‍. കമ്മ്യൂണിസ്റ്റുകാരനായ നഗരപിതാവും കത്തോലിക്ക പുരോഹിതനും തമ്മിലുള്ള ആശയപരമായ എതിര്‍പ്പ് നഗരജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള എതിര്‍പ്പ് ആശയങ്ങളില്‍ മാത്രമാണ്. വ്യക്തിപരമായി ഇവര്‍ പരസ്പരം ഇഷ്ടപ്പെടുന്നു.
ഇവര്‍ക്കിടയില്‍ നടക്കുന്ന സംവാദത്തിലൂടെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ഇതാണ് ഡോണ്‍ കാമില്ലോയുടെ പ്രമേയം. രണ്ട് സിനിമകളും തമ്മിലുള്ള പ്രധാന സാമ്യവും ഇത് തന്നെ.എന്നാലിത് യാദൃശ്ചികമാണെന്നാണ് പ്രാഞ്ചിയേട്ടന്റെ അണിയറക്കാരുടെ വാദം.

2010ല്‍ തിയറ്ററുകളിലെത്തിയ പ്രാഞ്ചിയേട്ടന്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിരുന്നു.
മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്ത ദേശീയതലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

SUMMARY: Malayalam film director Ranjith, whose film 'Pranchiyettan and The Saint' were listed as one among the critically-acclaimed award-winning films that were inspired by or were similar to other originals

Post a Comment