Follow KVARTHA on Google news Follow Us!
ad

കാരുണ്യമായി മുസ്ലീം ലീഗിന്റെ 300 കാരുണ്യഭവനങ്ങള്‍

കാരുണ്യം രാഷ്‌ട്രീയത്തിന് അധീതമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് മുസ്ലീം ലീഗ്. മുന്നൂറോളം ഭവനരഹിതര്‍ക്ക് വീടുനിര്‍മിച്ച് നല്‍കി കേരള രാഷ്‌ട്രീയ ചരിത്രത്തില്‍തന്നെ പുത്തന്‍ ചരിത്രം കുറിക്കുകയാണ് Muslim, Muslim-League, Kerala, Politics,


muslim league
മലപ്പുറം: കാരുണ്യം രാഷ്‌ട്രീയത്തിന് അധീതമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് മുസ്ലീം ലീഗ്. മുന്നൂറോളം ഭവനരഹിതര്‍ക്ക് വീടുനിര്‍മിച്ച് നല്‍കി കേരള രാഷ്‌ട്രീയ ചരിത്രത്തില്‍തന്നെ പുത്തന്‍ ചരിത്രം കുറിക്കുകയാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി. ബൈത്തുറഹ്മ അഥവാ കാരുണ്യഭവനം എന്ന പദ്ധതിയിലൂടെയാണ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി അപൂര്‍വ സേവനമാതൃക നടപ്പാക്കുന്നത്.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കാണ് ലീഗ് ജില്ലാകമ്മിറ്റി കഴിഞ്ഞവര്‍ഷം ഓഗസ്ത് അഞ്ചിന് ബൈത്തുറഹ്മ ഭവനപദ്ധതി തുടങ്ങിയത്. അന്ന് വൈകീട്ട് നാലിന് ജില്ലയിലെ 150 കേന്ദ്രങ്ങളില്‍ ഒരേസമയം 150 വീടുകള്‍ക്ക് തറക്കല്ലിട്ടു. 150 എണ്ണം പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.   100 വീടുകളുടെ താക്കോല്‍ദാനം നടത്തിക്കഴിഞ്ഞു. 146 എണ്ണം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 54 വീടുകളുടെ പണി തുടങ്ങാനുണ്ട്.

ഒറ്റവര്‍ഷം കൊണ്ടാണ് മുസ്ലീം ലീഗ് ഈ നേട്ടം കൈവരിച്ചത്. അഞ്ച്-ആറ് ലക്ഷം രൂപ ചെലവ് വരുന്നതാണ് ഓരോ വീടും. എല്ലാം ഒരേ പ്ലാന്‍. രണ്ട് കിടപ്പുമുറികള്‍, അടുക്കള, ഹാള്‍, സിറ്റൗട്ട് എന്നിവയുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് എല്ലാം. വിവിധ മതസ്ഥര്‍ക്കായി ജില്ലയില്‍ 100 പഞ്ചായത്തിലും അവിടത്തെ ലീഗ് കമ്മിറ്റിയുടെ വക ഓരോ വീട്, മുനിസിപ്പല്‍ കമ്മിറ്റി രണ്ടെണ്ണം വീതം എന്നിങ്ങനെയായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചായത്ത്കമ്മിറ്റി തന്നെ 20 വീടുകള്‍ വരെ പണിയാന്‍ മുന്നോട്ടുവന്നുവെന്നും സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി പി. അബ്ദുല്‍മജീദ് പറഞ്ഞു. ഇതോടെ വീടുകളുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു.

അസംസ്‌കൃതവസ്തുക്കളും പണവും സംഭാവനയായി ശേഖരിച്ചാണ് വീടുപണി. കഴിഞ്ഞവര്‍ഷം ദീപാവലി നാളില്‍ ജില്ലയില്‍ പാര്‍ട്ടി നടത്തിയ വിഭവശേഖരണ പരിപാടിയില്‍ ഒരുകോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. മതഭേദമെന്യേ എല്ലാവരും ഈ പദ്ധതിയോട് സഹകരിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് ജില്ലാ മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു.

മലപ്പുറം ജില്ലയിലെ കാരുണ്യഭവനം പദ്ധതി വന്‍വിജയമായതോടെ സംസ്ഥാനാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കണമെന്ന നിര്‍ദേശം പരിഗണിക്കുകയാണിപ്പോള്‍ മുസ്ലീം ലീഗ്.

കടപ്പാട്: സി.നാരായണന്‍/മാതൃഭൂമി

SUMMARY: Muslim League Malappuram District committee to build 300 homes for poor.

Post a Comment