Follow KVARTHA on Google news Follow Us!
ad

മംഗലാപുരത്ത് നി­രോ­ധ­നാ­ജ്ഞ

മംഗലാപുരത്ത് വീണ്ടും സദാചാര പൊലീസിന്റെ വിളയാട്ടം. India, Crime, Sex,
kvartha
മംഗലാപുരം: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ച് നടന്ന അക്രമ സം­ഭ­വ­ത്തി­ന്റെ പേരില്‍ പ്ര­വര്‍­ത്തക­രെ പോ­ലീ­സ് പീ­ഡി­പ്പി­ക്കു­ന്നു­വെന്നാ­രോ­പി­ച്ച് ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷണര്‍ ഓ­ഫീ­സി­ലേ­ക്ക് ഞാ­യ­റാഴ്ച പ്ര­തിഷേ­ധ മാര്‍­ച്ച് ന­ട­ത്തി. 

പോ­ലീ­സ് ആ­സ്ഥാ­ന­ത്തി­ന് മു­മ്പില്‍ റോ­ഡില്‍ കു­ത്തി­യി­രു­ന്നു മാര്‍­ഗ തട­സ്സം സൃ­ഷ്ടി­ച്ച പ്ര­വര്‍­ത്തക­രെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തു നീക്കി. ന­ഗ­ര­ത്തില്‍ സം­ഘര്‍­ഷം പ­ട­രാ­തി­രി­ക്കാന്‍ 144-ാം വ­കു­പ്പ് പ്ര­കാ­രം നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ചു. 40 ഓ­ളം ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­ക­രാ­ണ് അ­റ­സ്റ്റി­ലാ­യത്. ഇ­വ­രില്‍ ബി.ജെ.പി­യു­ടെ ജില്ലാ ന്യൂ­നപ­ക്ഷ സെല്‍ പ്ര­സിഡ­ണ്ട് ഫ്രാ­ങ്ക്‌­ലിന്‍ മൊ­ന്തേ­രയും ഉള്‍­പ്പെ­ടും.

ഹിന്ദു ജാഗരണ്‍ വേദി പ്രവര്‍ത്തകര്‍ ഹോംസ്റ്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി മുറികള്‍ തളളിത്തുറന്ന് പെണ്‍കുട്ടിളടങ്ങുന്ന സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

റേവ് പാര്‍ട്ടിയല്ല നടന്നതെന്നും ജന്മദിനാഘോഷമായിരുന്നുവെന്നുമാണ്  ഹോംസ്റ്റെ  അധികൃതരുടെ വിശദീകരണം. തന്റെ ജന്‍മദിന പാര്‍ട്ടിയാണ് ഇവിടെ നടക്കുന്നതെന്ന് ആക്രമണത്തിനിടെ ഒരു യുവാവ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

അക്രമം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് മംഗലാപുരം പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താതെ മാധ്യമങ്ങള്‍ അക്രമികള്‍ക്ക് അകമ്പടി പോയത് ന്യായീ കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ ശ്രീരാമസേനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് നേരെ കര്‍ണാടകയില്‍ പലയിടത്തും ആക്രമണം നടന്നിരുന്നു.

തി­ങ്ക­ളാ­ഴ്­ച ദക്ഷി­ണ കര്‍­ണ്ണാ­ട­ക ജില്ല­യില്‍ കോണ്‍­ഗ്ര­സ് വി­ദ്യാര്‍­ത്ഥി വി­ഭാ­ഗമാ­യ എന്‍.എ­സ്.യു.ഐ വി­ദ്യാ­ഭ്യാ­സ ബ­ന്ദ് പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. അ­തി­നി­ടെ പ­ടീ­ലി­ലെ ഹോം സ്‌­റ്റേ സ്ഥാ­പ­നം പ്ര­വര്‍­ത്തിച്ച­ത് ലൈ­സന്‍­സ് ഇല്ലാ­തെ­യാ­ണെ­ന്ന് പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ സീമ­ന്ത് കു­മാര്‍ മാ­ധ്യ­മങ്ങ­ളെ അ­റി­യിച്ചു.

SUMMARY: About 50 activists of  pro-Hindu outfit Hindu Jagarana Vedike,  barged into a house in Mangalore on Saturday and in the guise of moral policing assaulted the inmates — six girls and seven boys — who were partying.

Related News

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍


Post a Comment