Follow KVARTHA on Google news Follow Us!
ad
Posts

ക്രോര്‍പതിയുമായ് ബച്ചന്‍ വീണ്ടുമെത്തുന്നു

ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകരെ ആവേശക്കൊടുമുടി കയറ്റാന്‍ അമിതാബ് ബച്ചന്‍ വീണ്ടുമെത്തുന്നു. Bollywood, Television, Amitabh Bachchan

bachan
ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകരെ ആവേശക്കൊടുമുടി കയറ്റാന്‍ അമിതാബ് ബച്ചന്‍ വീണ്ടുമെത്തുന്നു. കോന്‍ ബനേഗ ക്രോര്‍പതിയുടെ ആറാം പതിപ്പിലൂടെയാണ് ബിഗ് ബി മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട രണ്ടായിരത്തില്‍ ബച്ചനെ രക്ഷിച്ചത് കോന്‍ ബനേഗ ക്രോര്‍പതി ആയിരുന്നു. പിന്നീടങ്ങോട്ട് ബിഗ്‌ബിയുടെ നാളുകളായിരുന്നു.

കോന്‍ ബനേഗ ക്രോര്‍പതി 2000 ലാണ് തുടങ്ങിയത്. ഇടയ്ക്ക് നിന്നുപോയെങ്കിലും ബച്ചനെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച് സ്‌ററാര്‍ ടെലിവിഷന്‍ കോര്‍പറേഷന്‍ ഷോ പുനരാരംഭിക്കുകയാണ്.

ബിഗ്‌ബിയിലെ മറ്റൊരു മനാഷ്യനെ അനാവരണം ചെയ്യുന്ന പരിപാടിയായിരുന്നു കോന്‍ ബനേഗ ക്രോര്‍പതി. ബിഗ് സ്‌ക്രീനിലേക്കാള്‍ മികച്ച പെര്‍ഫോമന്‍സാണ് ബിഗ്ബി പരിപാടിയില്‍ കാഴ്ച്ചവെച്ചത്. ആദ്യ രണ്ട് പതിപ്പിലും അമിതാഭ് അവതാരകനായപ്പോള്‍ മൂന്നാമത്തെ പതിപ്പില്‍ ഷാരൂഖ് ഖാനായിരുന്നു ഹോട്ട് സീറ്റില്‍. ബിഗ് ബിയെ മാറ്റി ഷാരൂഖിനെ പരിക്ഷിച്ച സ്റ്റാര്‍ ടെലിവിഷന് അവിടേയും പിഴച്ചില്ല. ടെലിവിഷന്‍ പ്രേക്ഷകരെ കീഴടക്കാന്‍ ഷാരൂഖിനുമായി. എന്നാല്‍ നാലാം എഡിഷനിലൂടെ അമിതാഭ് തന്റെ കുടുംബസദസുകളിലേയ്ക്ക് തിരിച്ചെത്തി.

SUMMARY: Quiz show Kaun Banega Crorepati, to be hosted by megastar Amitabh Bachchan yet again, will be back in its prime time slot, channel officials

Post a Comment