Follow KVARTHA on Google news Follow Us!
ad
Posts

റാണി മുഖര്‍ജി വിവാഹിതയായി?

ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. Bollywood, film, Actress, Marriage,
aditya chopra
ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രമാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആദിത്യയുടെ രണ്ടാം വിവാഹമാണിത്.

റാണിയുടെയും ആദിത്യയുടെയും വിവാഹം കഴിഞ്ഞ ദീപാവലി നാളുകളില്‍ നടന്നുവെന്നും ഇതുവരെ അതാരും അറിയാതിരുന്നതാണെന്നും യാഷ് രാജ് ഫിലിംസുമായി ബന്ധപ്പെട്ടയാള്‍ വ്യക്തമാക്കി. റാണിയുടെ രണ്ട് ചിത്രങ്ങള്‍​റിലീസ് ചെയ്യാനുളളതുകൊണ്ടാണ് വിവാഹവാര്‍ത്ത മൂടിവച്ചതെന്നും പറയുന്നു.

അടുത്തിടെ റാണിയുടെ പിറന്നാള്‍​ലണ്ടന്‍​ആഘോഷമായി നടത്തിയിരുന്നു. ഷാരൂഖ് ഖാനും കത്രീന കൈഫും ചടങ്ങില്‍ പങ്കെടുത്തു.

ആദിത്യ ചോപ്ര 2009ലാണ് വിവാഹ മോചിതനായത്. ബാല്യകാല സഖി പായലായിരുന്നു ആദ്യഭാര്യ.

SUMMARY: Rani Mukherji and Aditya Chopra's married-report

Post a Comment