Follow KVARTHA on Google news Follow Us!
ad

ഞാന്‍​മീരയല്ല, ആത്മീയ

എന്നെ മീരാ ജാസ്‌മിനോട് ഉപമിക്കരുത്, സിനിമയിലും ജീവിതത്തിലും Kollywood, film, Cinema,

manam kothiparava
എന്നെ മീരാ ജാസ്‌മിനോട് ഉപമിക്കരുത്, സിനിമയിലും ജീവിതത്തിലും- മനം കൊത്തിപ്പറവ എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ മലയാള നടി ആത്മീയയുടെ അഭ്യര്‍ഥനയാണിത്. മീരയെപ്പോലെ ഞാന്‍ വളര്‍ന്നിട്ടില്ല. മാത്രവുമല്ല വിവാദങ്ങളില്‍​അകപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ താല്‍പര്യവുമില്ല-കണ്ണൂര്‍ക്കാരിയായ ആത്മീയ നയം വ്യക്തമാക്കി.

ആത്മീയയ്ക്ക് നടി മീര ജാസ്മിന്റെ ഛായയുണ്ട്. ഇതോടെയാണ് ആത്മീയയെ മീരയുമായി താരതമ്യപ്പെടുത്തിത്തുടങ്ങിയത്. തമിഴ് സംവിധായകനായ ഏഴിലിന്റെ ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയിലെത്തിയത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ആത്മീയ സിനിമാരംഗത്ത് ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ്.

തമിഴിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഗ്‌ളാമര്‍ വേഷങ്ങളോട് ആത്മീയയ്ക്ക് താല്‍്പര്യമില്ല. അതിലും ഭേദം വീട്ടില്‍ കഴിയുന്നതാണ്. ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ ഒരു ശരീരഘടനയല്ല എന്റേത്. നല്ല ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം- ആത്മീയ പറയുന്നു.

SUMMARY: Manam Kothi Paravai fame Athmiya looks like actress Meera Jasmine

Post a Comment