Follow KVARTHA on Google news Follow Us!
ad
المشاركات

മോഹനനെതിരെ പോലീസ് ചുമത്തിയത് കൊലക്കുറ്റം; 7 ദിവസത്തേക്ക് കസ്റ്റഡിയില്‍

വെള്ളിയാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്ത സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് Mohanan, Vadakara, Police custody, Court, T.P. Chandrashekaran
Mohanan under police custody for 7 days
വടകര: വെള്ളിയാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്ത സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനനെതിരെ പോലീസ് ചുമത്തിയത് കൊലകുറ്റം. ഐ.പി.സി. 320, 118, 120ബി, 212 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, കൊലപാതക വിവരം മറച്ചു വയ്ക്കല്‍, പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മോഹനനുമേല്‍ ചുമത്തിയിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയുടെ തുടക്കം കോഴിക്കോട് നിന്നാണെന്നാണ് മോഹനന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് മോഹനനില്‍ നിന്നും ഈ വിവരങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്യുന്നതിനായി മോഹനനെ ഏഴ് ദിവസത്തേക്ക് വടകര കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മോഹനന്റെ ജാമ്യാപേക്ഷ വടകര കോടതി തള്ളിക്കളഞ്ഞു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന മോഹനന്റെ അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. മോഹനന്‍ കൊലയുടെ എല്ലാഘട്ടത്തിലും ഉള്‍പ്പെട്ടിരുന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

Keywords: Mohanan, Vadakara, Police custody, Court, T.P. Chandrashekaran

إرسال تعليق