Follow KVARTHA on Google news Follow Us!
ad
المشاركات

അണികളെ ചേര്‍ക്കാന്‍ സിപിഎം തമിഴ്‌നാട്ടില്‍ പ്രണയവിവാഹങ്ങള്‍ക്ക് പിറകെ

ചെന്നൈ: അണികളെ ചേര്‍ക്കാന്‍ സിപിഎം തമിഴ്‌നാട്ടില്‍ പ്രണയവിവാഹങ്ങള്‍ നടത്തുന്നു. Chennai, Tamil nadu, CPM, Love Marriage.
CPM Love marriage
ചെന്നൈ: അണികളെ ചേര്‍ക്കാന്‍ സിപിഎം തമിഴ്‌നാട്ടില്‍ പ്രണയവിവാഹങ്ങള്‍ നടത്തുന്നു.
വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന കമിതാക്കള്‍ക്ക് ഇനി സിപിഎം ജില്ലാ നേതൃത്വങ്ങളെ സമീപിക്കാമെന്നാണ് നേതൃത്വം പറയുന്നത്.

പ്രണയവിവാഹം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടുമായി തമിഴ്‌നാട് സിപിഎം നേതൃത്വം മുന്നോട്ട് വന്നതോടെ നിരവധി യുവതിയുവാക്കള്‍ സഹായം ആവശ്യപ്പെട്ട് രംഗത്തുവരുന്നുണ്ട്. പാര്‍ട്ടിയെ യുവാക്കളിലേക്ക് അടുപ്പിക്കുന്നതോടൊപ്പം തമിഴ്‌നാട്ടില്‍ ശക്തമായി നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഗ്രാമങ്ങളില്‍ പലയിടത്തും ജാതീയ വിവേചനങ്ങളുടെ പേരില്‍ പ്രണയ ജോഡികള്‍ക്ക് പീഢനവും അക്രമവും നേരിടേണ്ടിവരുന്നുണ്ട്. പലയിടത്തും നാട്ടുകൂട്ടങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ശിക്ഷകള്‍ നടപ്പിലാക്കുകയും ചെയ്യുന്നത്. ജാതീയ സംഘടനകള്‍ക്കും മറ്റുമെതിരേയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. തൊഴിലാളികള്‍ക്കിടയിലും പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പാക്കാന്‍ നേതൃത്വം തന്ത്രങ്ങളാവിഷ്‌ക്കരിക്കുന്നുണ്ട്.

Keywords: Chennai, Tamil nadu, CPM, Love Marriage.

إرسال تعليق