Follow KVARTHA on Google news Follow Us!
ad

ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരി അന്തരിച്ചു


ഹവാന: ക്യൂബന്‍ നേതാക്കളായ ഫിഡല്‍ കാസ്‌ട്രോയുടെയും റൌള്‍ കാസ്‌ട്രോയുടെയും സഹോദരി ആഞ്ജല കാസ്‌ട്രോ(88) അന്തരിച്ചു. കാന്‍സര്‍,അല്‍ഷിമേഴ്‌സ് രോഗബാധിതയായിരുന്നു. ഹവാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ആഞ്ജലയുടെ സമീപത്ത് മക്കളും അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. എയ്ഞ്ചല്‍ കാസ്‌ട്രോയുടെയും ലിനാ റസിന്റെയും മക്കളില്‍ മൂത്തയാളാണ് ആഞ്ജല. അതേസമയം, ആഞ്ജലയുടെ മരണം ക്യൂബ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കാസ്‌ട്രോ സഹോദരന്‍മാരുടെ ഔദ്യോഗിക പ്രതികരണവും ലഭിച്ചിട്ടില്ല.

Keywords: Obituary, World

Post a Comment