Follow KVARTHA on Google news Follow Us!
ad

വിദേശ തൊഴിലാളികളെ ഗോസിയില്‍ ചേര്‍ക്കാത്ത സ്വകാര്യ സ്ഥാപന ങ്ങള്‍ ക്ക് പിഴ: സൗദി


റിയാദ്: വിദേശ തൊഴിലാളികളെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫൊര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) ചേര്‍ക്കാത്ത സ്വകാര്യ സ്ഥാപനങ്ങളു മേല്‍ പിഴ ചുമത്തുമെന്നു സൗദി ഭരണകൂടം. ഗോസിയില്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ വിദേശ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നിര്‍ദേശം. വിദേശ തൊഴിലാളികളുടെ ശമ്പളത്തിന്റെ രണ്ടു ശതമാനമാണു സ്ഥാപനങ്ങള്‍ ഗോസിയില്‍ അടയ്‌ക്കേണ്ടത്. തൊഴില്‍ സ്ഥലങ്ങളില്‍ വിദേശികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ക്കു ഗോസിയില്‍ നിന്നു ചികിത്സാ സഹായം ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഗോസിയുടെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ടെന്നും ഗോസി ഗവര്‍ണര്‍ അറിയിച്ചു.

Post a Comment