Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സിബിഐ പരിശോധന

കൊണ്ടോട്ടി: റണ്‍വേ അറ്റകുറ്റപ്പണിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സിബിഐ പരിശോധന. നാലു വര്‍ഷം മുമ്പ്് കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ 1.27 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. അന്ന് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം വിമാനത്താവളത്തിലെ രേഖകള്‍ പരിശോധിച്ചത്. കൊച്ചിയില്‍ നിന്നെത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.

English Summery
Kondotti: CBI raid in Karipur airport

Post a Comment