Follow KVARTHA on Google news Follow Us!
ad

വിറ്റ്നി ഹൂസ്റ്റന്റെ ശവക്കല്ലറയ്ക്ക് പോലീസ് കാവല്‍

ന്യൂജഴ്സി: അടുത്തിടെ അന്തരിച്ച പ്രശസ്ത പോപ് ഗായിക വിറ്റ്നി ഹൂസ്റ്റന്റെ ശവക്കല്ലറയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൃതദേഹത്തോടൊപ്പം അടക്കം ചെയ്തിരിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മോഷണം പോകുമെന്ന ഭയമാണ്‌ കല്ലറയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കാരണം. 30,000 പൗണ്ട് വിലവരുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമാണ്‌ മൃതദേഹത്തില്‍ അണിയിച്ചിരിക്കുന്നത്. സ്വര്‍ണംപൂശിയ ശവപ്പെട്ടിക്കുതന്നെ പതിനായിരം പൗണ്ട് വിലവരും. വജ്രക്കമ്മലും ബ്രോച്ചും മൃതദേഹത്തില്‍ അണിയിച്ചിട്ടുണ്ട്. ഈ മാസം 11ന്‌ ബെവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിറ്റ്നിയുടെ സംസ്കാരം 19നായിരുന്നു. കുഴിമാടത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു. ഇതിനെത്തുടര്‍ന്നു പൊതുജനത്തിനു സെമിത്തേരിയിലേക്കുള്ള പ്രവേശനം അനിശ്ചിതകാലത്തേക്കു നിഷേധിച്ചിരിക്കുകയാണ്.

English Summery
Police protection to Whitney Houston's grave.

Post a Comment