Follow KVARTHA on Google news Follow Us!
ad

പിറവം ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


പിറവം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബും പാമ്പാക്കുട ബ്ലോക്ക് ഡെവലപ്പ്‌മെന്റ്  ഓഫീസര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി രാവിലെ 10.30 ഓടെ ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനൂപ് എത്തിയത്. അമ്മ ഡെയ്‌സിയും ഭാര്യയും അനൂപിനൊപ്പം ഓഫീസിന്റെ കവാടം വരെയെത്തി. രാവിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പിതാവ് ടി.എം. ജേക്കബിന്റെ കുഴിമാടത്തിലും പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് അനൂപ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബ് 11.30 ഓടെ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അടക്കമുള്ള നേതാക്കള്‍ എം.ജെ ജേക്കബിനൊപ്പമുണ്ടായിരുന്നു.

Keywords: Piravam, By-election, Anoop Jacob, M.J.Jacob, Piravam, Kerala,

Post a Comment