Follow KVARTHA on Google news Follow Us!
ad

ഓടുന്ന ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു


ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ബസ് യാത്രാനിരക്കിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ ബസിന് പുറത്തേക്ക്  തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു. റാംപൂര്‍ സ്വദേശിയായ സുബ്ബം സിങ്(21) ആണ് മരിച്ചത്. പോലീസ് റിക്രൂട്ട്‌മെന്റ് ഫലം അറിയുന്നതിനായി സത്‌നയില്‍ എത്തിയതായിരുന്നു സുബ്ബം സിങ്. സത്‌നയില്‍ നിന്ന് റേവയിലേക്കുള്ള ബസ്സില്‍ കയറിയ സുബ്ബം സിങിന് സാധാരണ നിരക്കായ 20 രൂപയ്ക്ക് പകരം 25 രൂപയുടെ ടിക്കറ്റ് കണ്ടക്ടര്‍ നല്‍കി. ഇതിനെ സുബ്ബം സിങ് ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീളുകയും ഒടുവില്‍ കണ്ടക്ടര്‍ ഇയാളെ പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നു. റോഡിലെ ഡിവൈഡറില്‍ തലയടിച്ചുവീണ സുബ്ബം സിങ് സംഭവസ്ഥലത്ത് വെച്ച് തല്‍ക്ഷണം മരിച്ചു. സഹയാത്രികര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു. എന്നാല്‍ കണ്ടക്ടര്‍ രക്ഷപ്പെട്ടിരുന്നു.

Keywords: bus, Dead, Obituary, Passenger,  Bopal, World

Post a Comment