Follow KVARTHA on Google news Follow Us!
ad

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക് തുടങ്ങും


ന്യൂഡല്‍ഹി: തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ട്രെയ്ഡ് യൂണിയന്‍ സംയുക്തസമരസമിതിയുടെ ദേശീയ പണിമുടക്ക് തുടങ്ങും. 24 മണിക്കൂര്‍ ദേശീയപണിമുടക്ക് സംസ്ഥാനത്തു ജനജീവിതം സ്തംഭിപ്പിക്കും. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പടെ പ്രധാനപ്പെട്ട എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണു പണിമുടക്ക്. മോട്ടോര്‍വാഹനതൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, സ്വകാര്യവല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

Post a Comment