Follow KVARTHA on Google news Follow Us!
ad

ഒളിമ്പിക്സ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയുടെ ഗോള്‍വല കാത്തത് മലയാളി താരം

ന്യൂഡല്‍ഹി: 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലേയ്ക്കുള്ള യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയുടെ ഗോള്‍ വല കാത്തത് മലയാളി താരം ശ്രീജേഷ്. ടീം ക്യാപ്റ്റനായ ഗോള്‍ കീപ്പര്‍ ഭരത് ഛേത്രിയെ പുറത്തിരുത്തിയാണ്‌ കോച്ച് മൈക്കില്‍ നോബ്സ് ശ്രീജേഷിന്‌ അവസരം നല്‍കിയത്. ഫ്രഞ്ച് മുന്നേറ്റങ്ങളെ മികച്ച സേവുകളിലൂടെ പരാജയപ്പെടുത്തി ശ്രീജേഷ് കാത്തത് ഇന്ത്യയുടെ ഒളിംപിക് സ്വപ്നങ്ങള്‍ കൂടിയായിരുന്നു. കോച്ചിന്റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന ശ്രീജേഷ് ഒളിമ്പിക്സ് ടീമില്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്‌.

Post a Comment