Follow KVARTHA on Google news Follow Us!
ad

കിളിരൂര്‍ കേസ്: തുടരന്വേഷണം ഹൈക്കോടതി നിരസിച്ചു


കൊച്ചി: കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ നീക്കം സംശയകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയുകയുള്ളെന്നും കോടതി വ്യക്തമാക്കി. വൈദ്യശാസ്ത്രരംഗത്തെ അനാസ്ഥ മൂലമുണ്ടായ ആസൂത്രിതമായ കൊലപാതകമാണിതെന്നും സിബിഐ ഇതേക്കുറിച്ച് വേണ്ട വിധത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

Keywords: Kiliroor case, High Court of Kerala, Kochi, Kerala

Post a Comment