Follow KVARTHA on Google news Follow Us!
ad

ഓസ്ക്കാര്‍: 'ദി ആര്‍ട്ടിസ്റ്റ്' മികച്ച ചിത്രം



ലോസ് ഏഞ്ചല്‍സ്: മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഓസ്ക്കാര്‍ 'ദി ആര്‍ട്ടിസ്റ്റ്' സ്വന്തമാക്കി. ഇതിലെ അഭിനയത്തിനാണ്‌ യോണ്‍ ഡുജാര്‍ഡനെ മികച്ച നടനുള്ള പുരസ്ക്കാരത്തിന്‌ അര്‍ഹനായത്.

Updated (10:23 am)
യോണ്‍ ഡുജാര്‍ഡന്‍ മികച്ച നടന്‍; നടി മെറില്‍ സ്ട്രീപ്

ലോസ് ഏഞ്ചല്‍സ്: യോണ്‍ ഡുജാര്‍ഡനെ മികച്ച നടനായും മെറിന്‍ സ്ട്രീപിനെ മികച്ചനടിയായും പ്രഖ്യാപിച്ചു. 'ദി ആര്‍ട്ടിസ്റ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ അവാര്‍ഡ്. 'ദ അയണ്‍ ലേഡി' എന്ന ചിത്രത്തില്‍ ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ അനശ്വരമാക്കിയതിനാണ് മെറിന്‍ സ്ട്രീപ്പിന്‌ പുരസ്കാരം ലഭിച്ചത്. നേരത്തെ മൂന്നു തവണ മെറിലിന് മികച്ച സഹനടിക്കുള്ള ഓസ്കര്‍ ലഭിച്ചിട്ടുണ്ട്.


Updated
പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടി ഹ്യൂഗോ
ലോസ് ഏഞ്ചല്‍സ്: പതിനൊന്ന്‌ നാമനിര്‍ദ്ദേശങ്ങളുമായി മല്‍സരിക്കുന്ന 'ഹ്യൂഗോ' ഇതുവരെ അഞ്ച്‌ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കി. ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്സ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ഹ്യൂഗോ ഇതുവരെ നേടിയത്. മാര്‍ട്ടിന്‍ സ്കോര്‍സസെയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഇംഗ്ളീഷ് 3ഡി ചലച്ചിത്രമാണ് ഹ്യൂഗോ. ബ്രയാന്‍ സെലസ്നിക്കിന്റെ 'ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Updated (8:23 am)
ഓസ്ക്കാര്‍: മിഷേല്‍ ഹസാനവീഷസ് മികച്ച സംവിധായകന്‍

ലോസ് ഏഞ്ചല്‍സ്: എണ്‍പത്തിനാലാമത് ഓസ്ക്കാര്‍ പുരസ്ക്കാര ജേതാക്കളുടെ പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സിലെ കൊഡാക് തീയേറ്ററിലാണ്‌ അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്‌ നടക്കുന്നത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് മിഷേല്‍ ഹസാനവീഷസ് (ദ ആര്‍ട്ടിസ്റ്റ്) നേടി. ക്രിസ്റ്റഫര്‍ പ്ളമ്മറാണു മികച്ച സഹനടന്‍ (ബിഗിനേഴ്സ്). ഒക്ടേവിയ സ്പെന്‍സര്‍ (ദ ഹെല്‍പ്) മികച്ച സഹനടി. അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം 'എ സെപ്പറേഷനാ'ണു മികച്ച വിദേശ വാര്‍ത്താചിത്രത്തിനുള്ള പുരസ്കാരം. ഗോര്‍ വെര്‍ബിന്‍സ്കി സംവിധാനം ചെയ്ത 'റാങ്കോയാണ് മികച്ച അനിമേഷന്‍ ചിത്രം.

Post a Comment