Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

ആരെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Written By kvarthakgd1 on Wednesday, May 22, 2013 | 8:21 pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദ അഭിമുഖത്തോട് പ്രതികരിക്കാനില്ലെന്നും പരസ്യവിവാദത്തിന് വഴിവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച ചെയ്യും. പാര്‍ട്ടിയുടെ ഭാഗത്തു നിന്നു വരുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കും. ഒരു നേതാവിനെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നുമാണ് ചെന്നിത്തല ആഞ്ഞടിച്ചത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും വിവാദ അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കി.

Thiruvananthapuram, Ramesh Chennithala, Oommen Chandy, Minister, Chief Minister, Kerala, Kerala, Kerala News, International News, National News,അതേസമയം വിവാദ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശിന്റെ അഭിമുഖം

Keywords: Thiruvananthapuram, Ramesh Chennithala, Oommen Chandy, Minister, Chief Minister, Kerala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:21 pm | 0 comments

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

മലപ്പുറം: ചേളാരിക്കടുത്ത് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ദേവരാജന്‍ (60), മകള്‍ രേഖ (28), കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്റെ ഭാര്യ രാജലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News,
File Photo
ബുധനാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ദേശീയപാത 17, താഴെ ചേളാരിയിലായിരുന്നു അപകടം. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ച കാറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

Keywords: Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

കെ.ടി ജയകൃഷ്ണന്‍ വധം: പുനരന്വേഷണത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഒഴിഞ്ഞു

കോഴിക്കോട്: യുവമോര്‍ചാ പ്രവര്‍ത്തകനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഒഴിഞ്ഞു. കേസ് പുനരന്വേഷിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച്, എ.ഡി.ജി.പിയെ അറിയിച്ചു. അന്വേഷണം നടത്താന്‍ നിയമപരമായ തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.

ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും ബാക്കിയുള്ളവര്‍ പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചാണ് പ്രതികളാക്കിയതെന്നുമുള്ള ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ടി.കെ. രജീഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് 1999 ഡിസംബറില്‍ നടന്ന കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ജയകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Kozhikode, Murder Case, Investigates, Crime Branch, K.T Jayakrishnan, CBI, Report, Kerala, Kerala News, International News, National News, Gulf News,
K.T Jayakrishnan

അതേസമയം കേസന്വേഷണത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച്ന്റെ പിന്മാറ്റം സി.പി.ഐ(എം)യുടെയും സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമായാണെന്ന് ബി.ജെ.പി പ്രതികരിച്ചു. 

Keywords: Kozhikode, Murder Case, Investigates, Crime Branch, K.T Jayakrishnan, CBI, Report, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 pm | 0 comments

നടന്‍ മണി മുമ്പും പലരേയും തല്ലിവീഴ്ത്തിയെന്ന് സര്‍ക്കാര്‍

കൊച്ചി: അതിരപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ വനപാലകരുടെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ പ്രതിയായ നടന്‍ കലാഭവന്‍ മണിക്ക് ക്രിമിനല്‍ പശ്ചാത്തലം മുമ്പേതന്നെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. 2010ലും 2011ലും ട്രാഫിക് പോലീസുകാരെയും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിച്ച കേസില്‍ മണിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും സര്‍ക്കാര്‍ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കി.

വനപാലകര്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നുമുള്ള മണിയുടെ പരാതി കളവാണെന്നും ഡി.ജി.പി. കോടതിയെ ബോധിപ്പിച്ചു. വനപാലകരെ അക്രമിച്ച കലാഭവന്‍ മണി സമര്‍പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സര്‍ക്കാറിന്റെ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചിരിക്കുന്നത്.

വനപാലകര്‍ക്കെതിരെ മണിയുടെ സുഹൃത്തിന്റെ പരാതിയും വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വടിയും കൈയും ഉപയോഗിച്ച് മര്‍ദിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലം തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും രണ്ടു വകുപ്പുകളിലായാണ് മണിക്കും സുഹൃത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മണിയും സുഹൃത്തും ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

വനപാലകരെ ആക്രമിച്ച മണി ഉപയോഗിച്ചിരുന്ന ആയുധം പിടികൂടേണ്ടതുണ്ട്. ഇതിനായി മണിയെ  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും വേണം. അതുകൊണ്ടുതന്നെ പ്രതിക്ക് കേസിന്റെ പ്രാരംഭഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മണിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ച് കേസില്ലാതാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുള്ളത്.
 Kerala, Actor, Kalabhavan Mani, Case, Police, High Court of Kerala, Kochi, Malayalam news
താന്‍ നിരപരാധിയാണെന്നും ബോധപൂര്‍വം കേസെടുക്കുകയായിരുന്നെന്നും വനപാലകരെ രക്ഷിക്കാനാണ് പോലീസ് കേസെടുത്തതെന്നും വ്യക്തമാക്കിയാണ് മണി മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ ഹരജി വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ മണി കേരളത്തിന് പുറത്താണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൈസൂരിലെ രഹസ്യകേന്ദ്രത്തില്‍ മണിയുള്ളതായും സൂചനയുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ മണി പോലീസില്‍ കീഴടങ്ങുമെന്നാണ് വിവരം.

Keywords: Kerala, Actor, Kalabhavan Mani, Case, Police, High Court of Kerala, Kochi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:09 pm | 0 comments

അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയാറായില്ല

തിരുവനന്തപുരം: ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി  ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

തന്നെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലാണ്  ചെന്നിത്തല മറുപടി നല്‍കിയത്. വാര്‍ത്ത കെട്ടിച്ചമച്ചതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറാകാത്തതുകൊണ്ട് അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നുവേണം കരുതാന്‍.

Interview, Oomanchandi, Ramesh Chennithala, Thiruvananthapuram, Chief Minister,'ഇനി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി. ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ല.  സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനിപഴയതുപോലെയാകില്ലെന്നും  തുടങ്ങിയ പരാമര്‍ശങ്ങളാണ് ചെന്നിത്തല അഭിമുഖത്തില്‍ നടത്തിയത്.

Keywords: Interview, Oomanchandi, Ramesh Chennithala, Thiruvananthapuram, Chief Minister, Media, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:08 pm | 0 comments

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്

തിരുവനന്തപുരം: ഐക്യരാഷ്ട്രസംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വസിനു നല്‍കുന്ന ഉന്നതമായ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കും ലഭിച്ചു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണ് യു.എന്‍. അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പെടുന്ന ഏഷ്യപസഫിക് മേഖലയില്‍ നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തെത്തി.

മേഖലകള്‍

യൂറോപ്പ് & നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇറ്റലിയും സ്ലോവെനിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒമാനും ജോര്‍ജിയയ്ക്കുമാണ്  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍.

ആഫ്രിക്കയില്‍ നിന്ന് മൊറോക്കയ്ക്ക് ഒന്നാം സ്ഥാനം.

ലാറ്റിനമേരിക്ക & കരീബിയയില്‍ നിന്ന് ആരുമില്ല.

സാധാരണഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വകുപ്പോ, സേവനമോ അവാര്‍ഡ് നേടുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്കുമാണ് അവാര്‍ഡ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്

2003 മുതല്‍ ഐക്യരാഷ്ട്രസഭ UN Public Service Award കൊടുക്കുന്നു.  എല്ലാ വര്‍ഷവും ജൂണ്‍ 23 ന് Public Service Day ആയി ആചരിക്കുന്നു. 2003ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയ  57/277 പ്രമേയത്തിലൂടെയാണ് അവാര്‍ഡ് നിലവില്‍ വന്നത്. അന്നു മുതല്‍ അഞ്ചു മേഖലകളായി തിരിച്ചാണ് അവാര്‍ഡ്.
Oommen Chandy, Kerala, Chief Minister, UN, Award, UN secretary general Ban Ki Moon

മുന്‍വര്‍ഷം

2012-ല്‍ സൗത്ത് കൊറിയയിലെ രണ്ടു പദ്ധതികള്‍ ഒന്നും രണ്ടും  സമ്മാനാര്‍ഹമായി. 2011-ല്‍ സൗത്ത് കൊറിയയും സിങ്കപ്പൂരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഈ വര്‍ഷം സൗത്ത് കൊറിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് (ജനസമ്പര്‍ക്കപരിപാടി)

ഏഷ്യാ പസഫിക്

ഏഷ്യ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. പസഫിക്കില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഏഷ്യയില്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പിന്തള്ളിയാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.

അവാര്‍ഡ് പ്രക്രിയ

ത്രിതലപരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്.  ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത് United Nations Committee of Experts in Public Administration -ന്റെ ഏഴംഗ സബ് കമ്മറ്റി ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവര്‍.  നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറില്ല.

അവാര്‍ഡ് ദാനം

ഈ വര്‍ഷത്തെ യുഎന്‍ പബ്ലിക് സര്‍വീസ് ദിനാചരണം ജൂണ്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ബഹറിനില്‍വച്ചാണ് നടത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്ക്വീ മൂണ്‍ 27 ന് അവാര്‍ഡുകള്‍  സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുക്കും.

ജനസമ്പര്‍ക്ക പരിപാടി

ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പരിപാടി. തികഞ്ഞ  ജനാധിപത്യ പരീക്ഷണം.  സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങിചെന്ന പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ  ഭരണാധികാരിക്ക് അറിയാനുള്ള അവസരം. ചില ജില്ലകളില്‍ 19.50 മണിക്കൂര്‍ വരെ നീണ്ടു നിന്ന പരാതി പരിഹാര ക്രിയ. 5.5 ലക്ഷം പരാതികള്‍. മൂന്ന് ലക്ഷത്തോളം പരിഹാരങ്ങള്‍. 22.68 കോടിയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലയിരുത്താന്‍ സംവിധാനം. ജില്ലകളില്‍ തുടര്‍ അവലോകന നടപടികള്‍.

Keywords: Oommen Chandy, Kerala, Chief Minister, UN, Award, UN secretary general Ban Ki Moon, Function, Bahrain, Award Function, United Nations Committee of Experts in Public Administration, UN Public Service Award, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

10:49 am | 0 comments

ചെന്നിത്തലയുടെ അഭിമുഖം വ്യാജമാണെന്ന് കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എക്‌സ്പ്രസില്‍ നടത്തിയെന്ന് പറയുന്ന അഭിമുഖം വ്യാജമാണെന്ന് കെ.സുധാകരന്‍ എം.പി. ചെന്നിത്തലയുമായി താന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം തന്നെയാണ് അഭിമുഖം വ്യാജമാണെന്ന് പറഞ്ഞതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിനെ യാതൊന്നും ധരിപ്പിച്ചിട്ടില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് യു.ഡി.എഫിനെ അറിയിക്കണമെന്നും സാമുദായിക നേതാക്കള്‍ വാക്കുകള്‍ പറയുമ്പോള്‍ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും, ചെന്നിത്തല പറഞ്ഞിരുന്നു.

 കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി
Oomanchandi, Ramesh Chennithala, K.Sudhakaran, Thiruvananthapuramപഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെന്നിത്തലയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുപോര് ശക്തമാകുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നടത്തിയെന്ന് പറയപ്പെടുന്ന അഭിമുഖം വ്യാജമാണെന്ന് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തിയത്.

Keywords: Oomanchandi, Ramesh Chennithala, K.Sudhakaran, Thiruvananthapuram, Ganesh Kumar, Congress, Chief Minister, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

10:47 am | 0 comments

ചെന്നിത്തല ഒരിക്കലും ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തില്ല: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഒരിക്കലും രൂക്ഷവിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നും  ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള തര്‍ക്കവുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Ramesh Chennithala, Criticism, Thiruvanchoor Radhakrishnan, Thiruvananthapuram,ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. 'ഇനി മുതല്‍ ഉമ്മന്‍ചാണ്ടി്ക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴിയെന്നും ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക്
മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Keywords: Ramesh Chennithala, Criticism, Thiruvanchoor Radhakrishnan, Thiruvananthapuram, Kerala, Indian Express, Interview,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:46 am | 0 comments

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശിന്റെ അഭിമുഖം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി കോണ്‍ഗ്രസില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക് തുടക്കം കുറിച്ചുകൊണ്ട്  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്   നല്‍കിയ അഭിമുഖത്തിലാണ്  മുഖ്യമന്ത്രിക്കെതിരെ  ആഞ്ഞടിച്ചുകൊണ്ടുള്ള രമേശിന്റെ അഭിമുഖം. മുഖ്യമന്ത്രിയുമായി ഇനി ഒരു സന്ധിക്കുമില്ലെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും രമേശ് വ്യക്തമാക്കി.

സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം  പഴയതിനേക്കാള്‍ ഇനി വളരെ മോശമായിരിക്കുമെന്നും, സര്‍ക്കാരിന് എന്തെങ്കിലും തരത്തിലുള്ള തടസം താനായിട്ട് വരുത്തിയിട്ടില്ലെന്നും പറഞ്ഞ ചെന്നിത്തല മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും വ്യക്തമാക്കി.

മന്ത്രിയാകാന്‍ താല്‍പര്യമില്ലാതിരുന്ന തന്നെ കേരളയാത്രയുടെ അവസാനം മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും  നിര്‍ബന്ധിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍  തന്നെ അപമാനിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴാണ്  മനസിലായതെന്നും അദ്ദേഹം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ എന്തുവിലകൊടുത്തും
Oomanchandi,Thiruvananthapuram, Ramesh Chennithala, Chief Minister, Ganesh Kumar,
എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരുന്ന ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കേരള യാത്രയുടെ സമാപനത്തിനു പിന്നാലെ രമേശ് മന്ത്രിസഭയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രമേശ് ആവശ്യപ്പെട്ട ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തര മന്ത്രിസ്ഥാനമോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും തയാറാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നില്ലെന്ന് പറഞ്ഞ്  ഉമ്മന്‍ ചാണ്ടി തടിതപ്പുകയായിരുന്നു. പ്രശ്‌നത്തില്‍ ചെന്നിത്തലയുടെ പരസ്യ പ്രതികരണം വന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല.

Keywords: Oomanchandi,Thiruvananthapuram, Ramesh Chennithala, Chief Minister, Ganesh Kumar,  Criticism, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:45 am | 0 comments

അടിസ്ഥാന സൗകര്യ വികസനത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വകാര്യ ഫണ്ട് തേടുന്നു

തേഞ്ഞിപ്പലം: സര്‍ക്കാറും യു.ജി.സിയും നല്‍കുന്ന ഫണ്ട് പാഴാക്കുന്നത് പതിവാക്കുന്ന കാലിക്കറ്റ് സര്‍വകലാശാല അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യഫണ്ട് തേടാന്‍ ഒരുങ്ങുന്നു. ലാഭേച്ഛയില്ലാതെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കെട്ടിടമുള്‍പെടെ നിര്‍മിക്കാനുള്ള പദ്ധതിക്ക് വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിയാണ് ആദ്യ സഹായം നല്‍കുന്നത്.

സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഒരു കോടി രൂപയാണ് ഗള്‍ഫാര്‍ ഗ്രൂപ്പ് നല്‍കുക. കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ് കെട്ടിടത്തിന് 15 കോടി, സ്പോര്‍ട്സ് ഹോസ്റ്റലിന് അഞ്ചുകോടി, കായികവകുപ്പ് നവീകരണം മൂന്നുകോടി എന്നിങ്ങനെ മൊത്തം 23 കോടിയുടെ പദ്ധതിക്കാണ് സ്വകാര്യ സഹായം തേടുന്നത്. പുതിയ പദ്ധതിക്ക് അനുവാദം ചോദിച്ച് സര്‍വകലാശാല സര്‍ക്കാറിന്‍െറ അനുമതി തേടിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 14 കോടി രൂപയാണ് സര്‍വകലാശാലക്ക് പദ്ധതി വിഹിതം അനുവദിച്ചത്. ഇതില്‍ ഏഴര കോടിയോളം മാര്‍ച്ച് 31നുമുമ്പ് വിനിയോഗിക്കാനാവാത്തതിനാല്‍ പാഴാവുന്ന സ്ഥിതിയാണ്. ഫണ്ട് വിനിയോഗിക്കാന്‍ സമയം ചോദിച്ച് സര്‍ക്കാറിന് കത്തയച്ചിരിക്കയാണ് അധികൃതര്‍. 11ാം പഞ്ചവത്സര പദ്ധതിയില്‍ യു.ജി.സി അനുവദിച്ച 15 കോടിയുടെ പകുതിയും പാഴാക്കിയിട്ടുണ്ട്.
Calicut Varsity , Looking for, Private fund, Infrastructure developement
Summary: Calicut Varsity looking for private fund for infrastructure developement. In responce to Vrasities plea Gulfar group will gave one crore rupess

Keyword: Calicut Varsity , Looking for, Private fund, Infrastructure developement
10:36 am | 0 comments

ഗണേഷിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം. മാണി

Written By kvarthakgd1 on Tuesday, May 21, 2013 | 10:02 pm

തിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാടിന് വിപരീതമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. കെ.ബി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പില്ലെന്ന് കെ.എം. മാണി പറഞ്ഞു. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇതിനു വിപരീതമായി കെ.എം. മാണി രംഗത്തെത്തിയത്.

ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാകുന്നതില്‍ അധാര്‍മികതയില്ലെന്ന് പറഞ്ഞ മാണി ഗണേഷ് മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. അഴിമതിയുടെ പേരിലല്ല ഗണേഷ് കുമാര്‍ രാജിവെച്ചത്, ധാര്‍മികതയുടെ പേരിലാണ്.
Thiruvananthapuram, K.M.Mani, P.C George, Ganesh Kumar, Minister, Resignation, Kerala, Kerala News, International New

ധാര്‍മികതയുടെ പേരില്‍ രാജിവച്ചവരെ പിന്നീട് ആദരിക്കുന്നതില്‍ തെറ്റില്ല. രമേശ് ചെന്നിത്തല ഏത് സ്ഥാനത്തിനും അര്‍ഹനാണ്. എം.എല്‍.എമാരുടെ എണ്ണം നോക്കിയല്ല മന്ത്രിസ്ഥാനം നല്‍കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Keywords: Thiruvananthapuram, K.M.Mani, P.C George, Ganesh Kumar, Minister, Resignation, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:02 pm | 0 comments

'മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി'

കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച ചലചിത്ര നടന്‍ കലാഭവന്‍ മണിക്കെതിരെ കേസെടുത്ത പോലീസ് നിലപാടിനെതിരെ ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാര്‍. മണി ചെയ്തതു തെറ്റോ ശരിയോ എന്ന വിഷയത്തിലേക്കു താന്‍ കടക്കുന്നില്ല. എന്നാല്‍ മണിക്കു പകരം മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

മണിയെ അറസ്റ്റ് ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പോലീസിനെ വിന്യസിച്ച നടപടിയോട് യോജിപ്പില്ലെന്ന് പറഞ്ഞ സെന്‍കുമാര്‍, കറുത്തവനെ ചവിട്ടിതേക്കുന്ന സമീപനത്തിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കുറ്റപ്പെടുത്തി. കൊല്ലത്ത് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് പോലീസിന്റെ നിലപാടിനെ വിമര്‍ശിച്ചത്.
Kalabhavan Mani, Police, Case, Kerala, Mammootty, Mohanlal, Kerala News, International News, National News, Gulf News,

രാത്രിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വനപാലകരെ മര്‍ദിച്ചതിനും ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ കേസെടുത്തത്. കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാനായി ഹൈക്കോടതി മാറ്റിവച്ചു.

Keywords: Kalabhavan Mani, Police, Case, Kerala, Mammootty, Mohanlal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:24 pm | 0 comments

അസഭ്യം പറയുന്നവര്‍ തലക്കെട്ട് വാര്‍ത്തകള്‍ ഉദ്ദേശിക്കുന്നവര്‍: കെ.പി.സി.സി. ജനറല്‍ സെക്രട്ടറി

കോഴിക്കോട്: യു.ഡി.എഫിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കുനേരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാമാന്യ മര്യാദയുടെ പരിധി ലംഘിക്കുന്നതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തില്‍ നിന്നും നേട്ടം കൊയ്തവരാണ് കെ.പി.സി.സി പ്രസിഡന്റിനെതിരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും അസഭ്യം പറയുന്നത്.

Kozhikode, KPCC, Vellapally Natesan, Kerala, President, Kerala News, International News, National News, Gulf News, Health News, Educational Newsസമുദായ നേതാക്കളോടുള്ള ആദരവിലാണ് നേതാക്കള്‍ക്കെതിരെ നേതാക്കളും പ്രവര്‍ത്തകരും ആത്മസംയമനം പാലിക്കുന്നത്  ഇതിനെ  ബലഹീനതയായി കാണരുതെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അസഭ്യം പറയുന്നവര്‍ തലക്കെട്ട് വാര്‍ത്തകള്‍ ഉദ്ദേശിക്കുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു. 

Keywords: Kozhikode, KPCC, Vellapally Natesan, Kerala, President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash