Follow KVARTHA on Google news Follow Us!
ad

കാരണവര്‍ സ്ഥാനത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി, വേദിയും അദ്ദേഹത്തിന്റെ വീടു തന്നെ, അഖിലിനും ഉണ്ണിമായയ്ക്കും ഞായറാഴ്ച വിവാഹം

നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്ക് ഞായറാഴ്ച തിരശില വീഴും. ഉച്ചയ്ക്ക് 12.15ന് പുതുപ്പള്ളി News, Kottayam, Kerala, CPM, Marriage, Family, Father,Mother,Relative,
കോട്ടയം:(www.kvartha.com 18/11/2017) നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്ക് ഞായറാഴ്ച തിരശില വീഴും. ഉച്ചയ്ക്ക് 12.15ന് പുതുപ്പള്ളി സിപിഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സി എസ് സുഗതന്റെ ചെങ്ങളക്കാട്ടെ വിട്ടിലെ പന്തലില്‍വച്ച് അഖില്‍ രക്തഹാരം അണിയിച്ച് ഉണ്ണിമായയെ ജീവിതസഖിയാക്കും.

കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ സംരക്ഷണ ചുമതല അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയും ഭര്‍ത്താവ് ശശിയും ഏറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെ പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ - ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് സുഹ്യത്തുകളെ അറിയിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലാകുകയായിരുന്നു.

News, Kottayam, Kerala, CPM, Marriage, Family, Father,Mother,Relative, Akhil & Unnimaya wedding tomorrow

സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരു വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചിലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഇതിനോടകം ഏഴ് പവന്‍ സ്വര്‍ണ്ണം, വസ്ത്രങ്ങള്‍ എന്നിവ വാങ്ങി കഴിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന വിവാഹത്തിന് ശേഷം സുഗതന്റെ വീട്ടില്‍ ആയിരം പേര്‍ക്കുള്ള വിഭവസമൃദ്ധമായ സദ്യ ആണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനാണ് പാര്‍ട്ടി നേരിട്ട് വിവാഹം നടത്തി കൊടുക്കുന്നതെന്ന് സി എസ് സുഗതന്‍ പറഞ്ഞു.

വിവാഹ ക്ഷണകത്ത് പോലും പാര്‍ട്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മാതൃ സഹോദരിക്കു കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിക്കുന്നുണ്ട്. സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരുമായ എല്ലാവരുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് ഉണ്ണിമായയും അഖിലും നന്ദി പറയാനും മറക്കുന്നില്ല. അതോടൊപ്പം എല്ലാവരും വിവാഹത്തില്‍ പങ്കെടുത്ത് അനുഗ്രഹിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, CPM, Marriage, Family, Father,Mother,Relative, Akhil & Unnimaya wedding tomorrow