Follow KVARTHA on Google news Follow Us!
ad

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളി ദാഇഷ് തകര്‍ത്തു

മൊസൂള്‍: (www.kvartha.com 22.06.2017) പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍ നൂറി പള്ളി ദാഇഷ് തകര്‍ത്തു. ഇറാഖ് നഗരമായ മൊസൂളിലായിരുന്നു പള്ളി സ്ഥിതിചെയ്തിരുന്നത്World, Mosul, Daesh
മൊസൂള്‍: (www.kvartha.com 22.06.2017) പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അല്‍ നൂറി പള്ളി ദാഇഷ് തകര്‍ത്തു. ഇറാഖ് നഗരമായ മൊസൂളിലായിരുന്നു പള്ളി സ്ഥിതിചെയ്തിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ദാഇഷ് പള്ളി തകര്‍ത്തത്. ഇറാഖി ജോയിന്റ് ഓപ്പറേഷന്‍സ് കമാണ്ടര്‍ വക്താവ് യഹ് യ റസൂല്‍ ആണ് ഇക്കാര്യം റിദോവ് ടിവിയിലൂടെ അറിയിച്ചത്. അതേസമയം ദാഇഷ് ഈ വാര്‍ത്ത നിഷേധിച്ചു. സഖ്യസേനകള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ജിഹാദ്ഇ ന്യൂസ് ഏജന്‍സിയായ അമാഖ് പറയുന്നു.

World, Mosul, Daesh

2014 ജൂണ്‍ 14നാണ് ദാഇഷ് മൊസൂള്‍ പിടിച്ചടക്കിയത്. അന്ന് മുതല്‍ മൊസൂളിന്റെ നിയന്ത്രണത്തിനായി ശ്രമിക്കുകയാണ് സഖ്യസേനകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Daesh militants have destroyed the 12th-century Al-Nuri Mosque in the Iraqi city of Mosul, the media reported.

Keywords: World, Mosul, Daesh