Follow KVARTHA on Google news Follow Us!
ad

മരണാനന്തര ജീവിതം സത്യമാണ്; തെളിവുകള്‍ നിരത്തി ശാസ്ത്രജ്ഞര്‍

മരണാനന്തര ജീവിതം സത്യമാണ് തെളിവുകള്‍ നിരത്തി ശാസ്ത്രജ്ഞര്‍.London, Britain, World, Dead,
ലണ്ടന്‍: (www.kvartha.com 19.08.2016) മരണാനന്തര ജീവിതം സത്യമാണ് തെളിവുകള്‍ നിരത്തി ശാസ്ത്രജ്ഞര്‍. ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്റെ ബോധം മറയുന്നില്ലെന്നാണ് പുതിയ കണ്ടെത്തല്‍.

സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് മരണാനന്തര ജീവിതം സത്യമാണെന്ന്  തെളിയിച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 2000ത്തിലധികം ആളുകളില്‍ ബ്രിട്ടീഷ് ശാസ്ത്രിജ്ഞര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നാണ് ഇവര്‍ പറയുന്നത്. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണ്.

ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷകര്‍ പറയുന്നു.

Keywords: London, Britain, World, Dead, Life after death has been ‘confirmed’ by experts who say consciousness continues.