Follow KVARTHA on Google news Follow Us!
ad

ഹൈന്ദവ ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതല മുസ്ലീം സൈനികന്

വാഷിംഗ്ടൺ: (www.kvartha.com 25.07.2016) മതവിദ്വേഷവും ആക്രമണങ്ങളും പെരുകുമ്പോഴും പ്രതീക്ഷയുടെ ചിലതുരുത്തുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. Mumbai, Muslim, Police officer, Security, Incharge, Largest, Hindu temple, Indianapolis city, US
വാഷിംഗ്ടൺ: (www.kvartha.com 25.07.2016) മതവിദ്വേഷവും ആക്രമണങ്ങളും പെരുകുമ്പോഴും പ്രതീക്ഷയുടെ ചിലതുരുത്തുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതിലൊന്നാണ് അമേരിക്കയിലെ ഇന്ത്യാനപോളിസിലെ ഹൈന്ദവക്ഷേത്രത്തിൽ നിന്നുള്ള വാർത്ത. ഇവിടുത്തെ ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതല മുംബൈയിൽ ജനിച്ച മുസ്ലീം പോലീസ് ഉദ്യോഗസ്ഥനാണ്.

ലോകമെമ്പാടും മതവിദ്വേഷത്തിന്‍റെ ചൂടുകാറ്റ് പടരുന്നതിനിടെയാണ് ലെഫ്റ്റനന്‍റ് ജാവേദ് ഖാൻ ഇന്ത്യാനപോളിസിലെ ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നത്. കിക്ക്ബോക്സിംഗ് ചാമ്പ്യനായ ജാവേദ് കാൻ തെയ്ക് വോൺഡോയിൽ എട്ടാം ഗ്രേഡ് ബ്ലാക്ക്ബെൽറ്റിന് ഉടമയാണ്.

ദിവസവും നാനൂറോളം വിശ്വാസികളാണ് ക്ഷേത്രത്തിൽ എത്തുന്നത്. അവധി ദിവസങ്ങളിൽ വിശ്വാസികളുടെ എണ്ണംകൂടും. പൂനെയിലെ ലോണാവാലയിലാണ് ജാവേദ് ജനിച്ചത്. എല്ലാവരും ഒന്നാണ്. ഒറ്റ ദൈവമേയുള്ളൂ. ആ ദൈവത്തിന്‍റെ പേരിൽ ആരും പോരടിക്കരുത്-ജാവേദ് പറയുന്നു.

2001മുതൽ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥനാണ് ജാവേദ്. ജാവേദിന്‍റെ കുടുംബം 1986ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
 Mumbai, Muslim, Police officer, Security, Incharge, Largest, Hindu temple, Indianapolis city, US

SUMMARY: A Mumbai-born Muslim police officer is the security incharge of the largest Hindu temple in the Indianapolis city of US, setting an example of inter- faith cooperation and social harmony at a time when religious intolerance rhetoric is on the rise due to the election cycle.

Keywords: Mumbai, Muslim, Police officer, Security, Incharge, Largest, Hindu temple, Indianapolis city, US