Follow KVARTHA on Google news Follow Us!
ad

ലെസ്ലി ഉദ്‌വിന്റെ അടുത്ത ചിത്രം ലൈംഗികാതിക്രമത്തിനിരയായ ബാലികയെ കുറിച്ച്

പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്ലി ഉദ്‌വിന്റെ അടുത്ത ചിത്രം ലൈംഗികാതിNew Delhi, Cinema, Director, Criticism, Controversy, Parents, National,
ഡെല്‍ഹി: (www.kvartha.com 06.03.2015) പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്ലി ഉദ്‌വിന്റെ അടുത്ത ചിത്രം ലൈംഗികാതിക്രമത്തിനിരയായ ബാലികയെ കുറിച്ചുള്ളതാണ്. അഞ്ചുവര്‍ഷം മുമ്പ് കൊടിയ പീഡനത്തിനിരയായ ഒരു ബാലികയുടെയും നീതി ലഭിക്കാനായി അവളുടെ കുടുംബം നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഉദ്‌വിന്‍ പറയുന്നത്. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടി അനുഭവിച്ച കൊടിയ പീഡനത്തിന്റേയും സമൂഹത്തിന്റെ അവഗണനയെയും കുറിച്ചാണ് സിനിമയില്‍ പറയുന്നത്.

2012 ഡിസംബര്‍ 16ന് തലസ്ഥാന നഗരിയില്‍ ബസില്‍ വെച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെ ആസ്പദമാക്കി എടുത്ത  'ഇന്ത്യാസ് ഡോട്ടര്‍' എന്ന ചിത്രത്തിന്റെ  ഗവേഷണത്തിനിടെയാണ് മറ്റൊരു ലൈംഗിക അതിക്രമ സംഭവം ഉദ്‌വിന്റെ  ശ്രദ്ധയില്‍ പെടുന്നത്. ആ സംഭവം മുന്‍നിര്‍ത്തി സിനിമ എടുക്കണമെന്ന് അന്ന് തന്നെ ഉദ്‌വിന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യാസ് ഡോട്ടര്‍ എന്ന ചിത്രം സംപ്രേഷണം ചെയ്യുന്നതിന് കോടതിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വിലക്കുണ്ടായിരുന്നു. മാനഭംഗത്തിനിരയാക്കിയ ബസിന്റെ ഡ്രൈവര്‍ മുകേഷ് സിംഗുമായി തിഹാര്‍ ജയിലില്‍ വെച്ച് നടത്തിയ അഭിമുഖം വിവാദമായതോടെയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ടായത്. അഭിമുഖത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഞങ്ങളോട് സഹകരിച്ചിരുന്നെങ്കില്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും രാത്രി ഒമ്പതുമണിക്കുശേഷം ആണ്‍ സുഹൃത്തുമായി പുറത്തുപോകുന്ന പെണ്‍കുട്ടി കുലീനയെന്ന് കരുതുന്നില്ലെന്നും പ്രതി പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ സംപ്രേഷണത്തിന് വിലക്കുണ്ടായെങ്കിലും ഇന്ത്യ ഉള്‍പെടെയുള്ള മറ്റു രാജ്യങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, കേസില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി മുകേഷ് സിങ്, പ്രതികളുടെ അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, പ്രമുഖ നിയമജ്ഞരായ ഗോപാല്‍ സുബ്രഹ്മണ്യം, ലീല സത്തേ്, വനിതാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍, പ്രതികളുടെ കുടുംബാംഗങ്ങള്‍, മനശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചിത്രം മൂന്നു വര്‍ഷത്തെ പരിശ്രമിനൊടുവിലാണ് ഉദ്‌വിന്‍ പൂര്‍ത്തിയാക്കിയത്.

പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹിയിലും രാജ്യത്തെ മറ്റു നഗരങ്ങളിലും ഉയര്‍ന്ന പ്രതിഷേധങ്ങളെയും അറബ് വസന്തത്തിനു തുല്യമായി ലിംഗ സമത്വത്തിനുവേണ്ടിയുള്ള, ലൈംഗിക അതിക്രമത്തിനെതിരായ ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ് എന്നു വിശേഷിപ്പിച്ച ലെസ്ലി ഉദ്വിന്‍ തിഹാര്‍ ജയിലില്‍ പ്രതികളെ അഭിമുഖം ചെയ്യാന്‍ 2013 ജൂലൈ 23നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയില്‍നിന്ന് അനുമതി നേടിയത്.

താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിലൊന്നാണെന്ന് സിനിമ കണ്ടശേഷം പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടു. കേസിനെ സ്വാധീനിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ചിത്രത്തിന്റെ സംപ്രേഷണം ഇന്ത്യയില്‍ തടയണമെന്ന് വനിതാ നേതാവ് കവിത കൃഷ്ണന്‍ പറയുന്നു. എന്നാല്‍, ഇന്ത്യാസ് ഡോട്ടര്‍ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നും അതില്‍ എന്താണെന്ന് തിരിച്ചറിയണമെന്നും വനിതാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
മകളുടെ പേരു വെളിപ്പെടുത്തുന്നതില്‍ അഭിമാനമാണുള്ളതെന്ന് ചിത്രത്തില്‍ പറയുന്ന പെണ്‍കുട്ടിയുടെ പിതാവ് ഇത് എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍, തന്റെ പേരുവെളിപ്പെടുത്തിയതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടു ചെയ്യുന്നു. പ്രമുഖ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയാണ് ചിത്രത്തിനുള്ള സാങ്കേതിക സഹായങ്ങള്‍ ലെസ്ലി ഉദ്‌വിന് ചെയ്തുക്കൊടുത്തത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം നിര്‍വഹിച്ചത്.

സംഭവം വിവാദമായതോടെ സംപ്രേഷണത്തിന് വിലക്കുണ്ടായെങ്കിലും ഇന്ത്യ ഉള്‍പെടെയുള്ള മറ്റു രാജ്യങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, കേസില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി മുകേഷ് സിങ്, പ്രതികളുടെ അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, പ്രമുഖ നിയമജ്ഞരായ ഗോപാല്‍ സുബ്രഹ്മണ്യം, ലീല സത്തേ്, വനിതാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍, പ്രതികളുടെ കുടുംബാംഗങ്ങള്‍, മനശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചിത്രം മൂന്നു വര്‍ഷത്തെ പരിശ്രമിനൊടുവിലാണ് ഉദ്‌വിന്‍ പൂര്‍ത്തിയാക്കിയത്.

പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹിയിലും രാജ്യത്തെ മറ്റു നഗരങ്ങളിലും ഉയര്‍ന്ന പ്രതിഷേധങ്ങളെയും അറബ് വസന്തത്തിനു തുല്യമായി ലിംഗ സമത്വത്തിനുവേണ്ടിയുള്ള, ലൈംഗിക അതിക്രമത്തിനെതിരായ ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ് എന്നു വിശേഷിപ്പിച്ച ലെസ്ലി ഉദ്വിന്‍ തിഹാര്‍ ജയിലില്‍ പ്രതികളെ അഭിമുഖം ചെയ്യാന്‍ 2013 ജൂലൈ 23നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയില്‍നിന്ന് അനുമതി നേടിയത്.

താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിലൊന്നാണെന്ന് സിനിമ കണ്ടശേഷം പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടു. കേസിനെ സ്വാധീനിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ചിത്രത്തിന്റെ സംപ്രേഷണം ഇന്ത്യയില്‍ തടയണമെന്ന് വനിതാ നേതാവ് കവിത കൃഷ്ണന്‍ പറയുന്നു. എന്നാല്‍, ഇന്ത്യാസ് ഡോട്ടര്‍ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നും അതില്‍ എന്താണെന്ന് തിരിച്ചറിയണമെന്നും വനിതാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

 Just Another Girl on the IRT director Leslie Harris New Film, New Delhi, Cinema, Director, Cമകളുടെ പേരു വെളിപ്പെടുത്തുന്നതില്‍ അഭിമാനമാണുള്ളതെന്ന് ചിത്രത്തില്‍ പറയുന്ന പെണ്‍കുട്ടിയുടെ പിതാവ് ഇത് എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍, തന്റെ പേരുവെളിപ്പെടുത്തിയതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടു ചെയ്യുന്നു.

പ്രമുഖ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയാണ് ചിത്രത്തിനുള്ള സാങ്കേതിക സഹായങ്ങള്‍ ലെസ്ലി ഉദ്‌വിന് ചെയ്തുക്കൊടുത്തത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം നിര്‍വഹിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച ജീവനക്കാരന്‍ പിടിയില്‍
Keywords: Just Another Girl on the IRT director Leslie Harris New Film, New Delhi, Cinema, Director, Criticism, Controversy, Parents, National.

Post a Comment