Follow KVARTHA on Google news Follow Us!
ad

ആര്‍ഭാട വിവാഹം: നേതാക്കള്‍ പരിധിക്ക് പുറത്ത്

ആര്‍ഭാട വിവാഹത്തില്‍ നിന്നും ഒഴിവാകാന്‍ നേതാക്കള്‍ കൂട്ടത്തോടെ മുങ്ങുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും Extravagant Wedding- Muslim league leaders is out of coverage area, Kozhikode, Kerala, wedding, Muslim-League, Leaders, Escaped
കോഴിക്കോട്:(www.kvartha.com 20.12.2014) ആര്‍ഭാട വിവാഹത്തില്‍ നിന്നും ഒഴിവാകാന്‍ നേതാക്കള്‍ കൂട്ടത്തോടെ മുങ്ങുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് നേതാക്കള്‍ വണ്ടികയറുന്നത്. ചിലര്‍ ചികിത്സ, പ്രത്യേക അപ്പോയിന്‍മെന്റ് തുടങ്ങിയ കാര്യങ്ങള്‍ക്കെന്ന വ്യാജേനയും മാറി നിൽക്കുന്നുണ്ട്.

ആര്‍ഭാട വിവാഹത്തേ പേടിച്ച് മസ്ലിം ലീഗ് ജില്ലാ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മുങ്ങുന്നത് ചര്‍ച്ചയായിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളാണ് നേതാക്കള്‍ക്ക് പാരയായത്. നേതാക്കള്‍ വിവാഹത്തിനെത്തിയതിന്റെ ഫോട്ടോ ക്യാമറയില്‍ ഒപ്പിയെടുത്ത് അതെ നിമിഷം തന്നെ വാട്‌സ് ആപ്പ് വഴിപ്രചരിപ്പിക്കുന്നത് നേതാക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നു.

ക്യാമറക്കണ്ണില്‍ പെടാതിരിക്കാന്‍ രാത്രി വൈകി വിവാഹ വീടുകളിലെത്തി മുഖം കാണിച്ച് മടങ്ങുന്നവരും ഇക്കൂട്ടരിലുണ്ട്. ആര്‍ഭാട വിവാഹങ്ങള്‍ക്ക് പ്രാദേശിക നേതാക്കള്‍ മുഖാന്തരമാണ് പ്രധാന നേതാക്കളെയെല്ലാം ക്ഷണിക്കുന്നത്. പല പ്രാദേശിക നേതാക്കളും സംസ്ഥാന നേതാക്കളെയും പാര്‍ട്ടി മന്ത്രിമാരെയും കല്യാണത്തിന് ക്ഷണിക്കുമ്പോള്‍ കല്യാണത്തിന്റെ സ്വഭാവം വ്യക്തമാക്കത്തതിനാല്‍ പല സംസ്ഥാന നേതാക്കളും കല്യാണ പന്തലിലെത്തുമ്പോഴാണ് അപകടം തിരിച്ചറിയുന്നത്. ഇതു കാരണം ഇപ്പോള്‍ ആര്‍ഭാട കല്യാണങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ രണ്ടു വട്ടം ആലോചിക്കുന്നുണ്ട്.

നേതാക്കള്‍ ഇത്തരം ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചതോടെയാണ് നേതാക്കള്‍ മുങ്ങാന്‍ നിര്‍ബന്ധിതരായത്. ഇങ്ങനെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നവരില്‍ സ്വന്തം പാര്‍ട്ടിക്കാരും ഉണ്ട്.

ഫേസ് ബുക്കിലെയും വാട്‌സ് ആപ്പിലെയും പാര്‍ട്ടിഗ്രൂപ്പുകളിലാണ് നേതാക്കളുടെ ആഡംബരകല്യാണ സന്ദര്‍ശനം ചര്‍ച്ചയാവുന്നത്. ഇത് നേതാക്കള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതുകാരണം പ്രധാനപ്പെട്ടവരുടെ വിവാഹങ്ങള്‍ നടക്കുമ്പോള്‍ ബോധപൂര്‍വം തന്നെ പലയിടങ്ങളിലേക്കായി മുങ്ങാന്‍ നേതാക്കള്‍ നിര്‍ബന്ധിതരാണ്. നാട്ടിലൂണ്ടായിട്ടും വിവാഹത്തിന് പങ്കെടൂത്തില്ലെന്ന കാരണത്തില്‍ കല്യാണ പാര്‍ട്ടിക്കരെ വിശമിപ്പിക്കാതിരിക്കാനാണ് നേതാക്കള്‍ വിദേശത്തേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്രപോവുന്നതിന് കാരണമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ആഡംബര വിവാഹ കാര്യത്തില്‍ മുസ്ലിം ലീഗാണ് ഇതിനകം തീരുമാനം എടുത്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇത്തരം വിവാഹങ്ങളിലൊന്നും തന്നെ പങ്കെടുക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയിലാണ് ലീഗ് നേതാക്കള്‍. ഒരു ഭാഗത്ത് പ്രധാനപ്പെട്ടവരുടെ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും മറുഭാഗത്ത് ഇതിനുള്ള കാരണം കണ്ടെത്താനുള്ള ആലോചനയുമാണ് നേതാക്കളെ കുഴക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Extravagant Wedding- Leaders is out of station, Kozhikode, Kerala, wedding, Muslim-League, Leaders, Escaped

Post a Comment