Follow KVARTHA on Google news Follow Us!
ad

കീഴാന്തൂര്‍ ഗ്രാമത്തലവന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍

കീഴാന്തൂരില്‍ അഞ്ചുനാട് ഗ്രാമവാസികളുടെ പൊതുഭൂമിയില്‍ നിന്നgം ഗ്രാന്റീസ് മരം മുറിക്കുന്നതുമായി Idukki, Murder, Case, Accused, Arrest, Police, Investigates, Kerala, Hariraman
ഇടുക്കി: (www.kvartha.com 18.10.2014) കീഴാന്തൂരില്‍ അഞ്ചുനാട് ഗ്രാമവാസികളുടെ പൊതുഭൂമിയില്‍ നിന്നും  ഗ്രാന്റീസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ ഗ്രാമത്തലവന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി ഹരിരാമനെ (60) മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവികൂളം സി.ഐ ടി.എ യൂനിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ മൂന്നാറില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പ്രതിയെ കീഴാന്തൂരില്‍ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ 10 ന് കീഴാന്തൂരിലെ കോവില്‍കാട്ടില്‍ നിന്നും മരം മുറിക്കുന്നതിനെതിരെ ഗ്രാമത്തില്‍ നിന്നും ഊരുവിലക്കപ്പെട്ട് കഴിയുന്ന ഹരിരാമന്‍ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിരൂന്നൂ. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ഗ്രാമത്തിന്റെ ഭരണ ചുമതലയുള്ള  പെരിയധനം എന്ന പദവി വഹിക്കുന്ന ഗോപാലകൃഷണന്‍, പരന്താമന്‍, മുത്തു എന്നിവര്‍ ഹരിരാമനുമായി അടിയുണ്ടായി. ഹരിരാമന്റെ അടിയേറ്റ് ഗോപാലകൃഷ്ണന്റെ തലക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ബുധനാഴ്ച മരിച്ചു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം ഇപ്പോഴും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ദേവികൂളം സി.ഐ ടി.എ യൂനിസ്, മറയൂര്‍ എസ് ഐ  പി.ടി വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Idukki, Murder, Case, Accused, Arrest, Police, Investigates, Kerala, Hariraman
ഹരിരാമനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍
Keywords: Idukki, Murder, Case, Accused, Arrest, Police, Investigates, Kerala, Hariraman. 

Post a Comment