Follow KVARTHA on Google news Follow Us!
ad

25 വര്‍ഷത്തെ സഖ്യം തകര്‍ത്ത ബി ജെ പി മഹാരാഷ്ട്രയുടെ ശത്രുക്കളെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേന സഖ്യം തകര്‍ന്ന സാഹചര്യത്തില്‍ അതിനുത്തരവാദിയായ Mumbai, Criticism, Congress, Leaders, National,
മുംബൈ: (www.kvartha.com 26.09.2014)മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേന സഖ്യം തകര്‍ന്ന സാഹചര്യത്തില്‍ അതിനുത്തരവാദിയായ ബി ജെ പിക്ക് ശിവസേന യുടെ കടുത്ത വിമര്‍ശനം. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളും കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന ശിവസേന - ബിജെപി സഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

എന്നാല്‍ സഖ്യത്തില്‍ നിന്നും പിന്‍മാറി ജനങ്ങളുടെ ആഗ്രഹത്തെ ഇല്ലാതാക്കിയ  ബി ജെ പി മഹാരാഷ്ട്രയുടെ ശത്രുക്കളാണ്. സഖ്യം തകര്‍ത്തതിലൂടെ  സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായ 105 ഓളം പേരെ അപമാനിക്കുകയാണ് ബി ജെ പി ചെയ്തിരിക്കുന്നതെന്നും  ശിവസേനയുടെ മുഖപത്രമായ 'സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഹിന്ദുത്വ ആശയം മുറുകെ പിടിക്കുന്ന  ബിജെപിയുടേയും മറ്റു പാര്‍ട്ടികളുമായുമുള്ള സഖ്യം തകരാതിരിക്കാനായി ആത്മാര്‍ഥമായി  ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന സഖ്യം ഇപ്പോള്‍ തകര്‍ന്നതില്‍ വേദനിക്കുന്നു.

ഇനി എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദൈവനിശ്ചമായിരിക്കും മഹാരാഷ്ട്രയില്‍ ഇനി നടക്കുക. എന്തു തന്നെയാണെങ്കിലും മഹാരാഷ്ട്രയുടെ ഭാവിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രയുടെ ഭാവിയെക്കുറിച്ച്  ആശങ്കപ്പെടേണ്ട കാര്യമില്ല. ശിവസേനയുടെ കാവിക്കൊടിക്കു കീഴില്‍ സംസ്ഥാനം സുരക്ഷിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയതോടെയാണ് കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന സഖ്യം ഉപേക്ഷിച്ച് ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 152 സീറ്റില്‍ മത്സരിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇത് ബി ജെ പിയെ പ്രകോപ്പിക്കുകയും  തങ്ങള്‍ക്ക് 135 സീറ്റ് വേണമെന്ന് ബി ജെ പി വാദിക്കുകയും ചെയ്തു. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം   130 സീറ്റ് നല്‍കാന്‍ ശിവസേന തയ്യാറാവുകയായിരുന്നു. അതിനിടെ  മുന്നണിയിലെ ചെറുകക്ഷികള്‍ തങ്ങളുടെ സീറ്റുകളെടുത്ത് ബി.ജെ.പിക്ക് നല്‍കിയതിനെതിരെ  രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്.

ചെറുകക്ഷികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ  18 സീറ്റ് ബി ജെ പിക്ക് 130 സീറ്റ് നല്‍കാന്‍ തയ്യാറായതോടെ ഏഴായി കുറഞ്ഞു. എന്നാല്‍ ചെറുകക്ഷികളുടെ സീറ്റുകളില്‍ ബിജെപി താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ശിവസേനയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍  ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. അതേസമയം മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തര്‍ക്കമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും റിപോര്‍ട്ടുണ്ട്.

ശനിയാഴ്ച  മുംബൈയില്‍ നടക്കുന്ന പൊതുറാലിയില്‍ സഖ്യം പിരിഞ്ഞതിനെക്കുറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പ്രതികരിക്കുമെന്നും ശിവസേന വൃത്തങ്ങള്‍ പറഞ്ഞു.

Shiv Sena dubs BJP leaders “enemies of Maharashtra'', Mumbai, Criticism, Congress,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാര്‍ത്ഥിനിയെ വീടുവരെ പിന്തുടര്‍ന്ന യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു; 'പിന്തുടര്‍ന്നത് പെണ്ണുചോദിക്കാന്‍'
Keywords: Shiv Sena dubs BJP leaders “enemies of Maharashtra'', Mumbai, Criticism, Congress, Leaders, National.

Post a Comment