Follow KVARTHA on Google news Follow Us!
ad

Letter | വി വി ഐ പി സുരക്ഷ ഒരുക്കുന്നതിലെ പൊലീസ് വീഴ്ച; എറണാകുളത്ത് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ടിജെ വിനോദ് എംഎല്‍എ

നിര്‍ധനരായ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച മനോജ് ഉണ്ണി VVIP Security, Accidental Death, Police, Letter, PM Modi, Kerala News
കൊച്ചി: (KVARTHA) വി വി ഐ പി സുരക്ഷ ഒരുക്കുന്നതിലെ പൊലീസ് വീഴ്ചയെ തുടര്‍ന്ന് എറണാകുളത്ത് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ടിജെ വിനോദ് എംഎല്‍എ. എറണാകുളം നഗരത്തില്‍ വളഞ്ഞമ്പലത്ത് വിഷുദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വി വി ഐ പി സുരക്ഷയുടെ ഭാഗമായി രാത്രി മതിയായ സുരക്ഷാ മുന്നറിയിപ്പ് ഒരുക്കാതെ ഗതാഗതം തടയുന്നതിന് ചിറ്റൂര്‍ റോഡിനു കുറുകെ കനം കുറഞ്ഞ പ്ലാസ്റ്റിക്ക് ചരട് കെട്ടി വച്ചതില്‍ തട്ടിയാണ് സ്‌കൂടര്‍ യാത്രികനായ മനോജ് ഉണ്ണി അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച പുലര്‍ചെ മരണം സംഭവിക്കുകയായിരുന്നു.

Police failure in providing VVIP security at Ernakulam; TJ Vinod MLA written to the Prime Minister regarding the death of young man, Kochi, News, VVIP Security, Accidental Death, Police, Letter, PM Modi, Hospital Bill, Criticism, Kerala News.

വി വി ഐ പി സുരക്ഷയെ നിരുത്തരവാദപരമായ തരത്തില്‍ കൈകാര്യം ചെയ്ത പൊതുജനത്തിന്റെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിരമായി മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മേലില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകാതിരിക്കാനായി ആവശ്യമായ നടപടി കൈകൊള്ളണമെന്നുമാണ് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ടിജെ വിനോദ് എംഎല്‍എ ആവശ്യപ്പെട്ടത്.

നിര്‍ധനരായ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച മനോജ് ഉണ്ണി. എറണാകുളം നിയോജകമണ്ഡലത്തില്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഉണ്ണിയുടെ കുടുംബം. ആശുപത്രിയിലെ പ്രാഥമിക ചികിത്സ നല്‍കിയതിന്റെ പണം പോലും നല്‍കാന്‍ നിവൃത്തിയില്ലാത്ത കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരമായി 25 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും ടിജെ വിനോദ് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

Keywords: Police failure in providing VVIP security at Ernakulam; TJ Vinod MLA written to the Prime Minister regarding the death of young man, Kochi, News, VVIP Security, Accidental Death, Police, Letter, PM Modi, Hospital Bill, Criticism, Kerala News.

Post a Comment