Follow KVARTHA on Google news Follow Us!
ad

Supreme Court | പരസ്യത്തിന്റെ വലിപ്പം തന്നെ 'മാപ്പിനും' ഉണ്ടാരിക്കണം; മൈക്രോസ്‌കോപ് വച്ചു നോക്കേണ്ടി വരുമോയെന്ന് പതഞ്ജലിയോട് സുപ്രീം കോടതി

കേന്ദ്ര ആയുഷ് മന്ത്രാലയത്തിനും വിമര്‍ശനം Patanjali, Apology, Supreme Court, Criticism, Advertisement, National News
ന്യൂഡെല്‍ഹി: (KVARTHA) തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ മാപ്പിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. മാപ്പ് മൈക്രോസ്‌കോപ് വച്ചു നോക്കേണ്ടി വരുമോയെന്ന് കോടതി ചോദിച്ചു. സാധാരണ പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു.

കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ പരസ്യം സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച മാത്രം ഫയല്‍ ചെയ്തതിനാല്‍ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Patanjali apology should not have to be seen through microscope, says Supreme Court, New Delhi, News, Patanjali, Apology, Supreme Court, Criticism, Advertisement, Media, National News

ഇതിനിടയിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ വലുപ്പം കോടതി ചോദിച്ചത്. ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പ് നല്‍കിയാല്‍ ലക്ഷങ്ങള്‍ നല്‍കേണ്ടി വരുമെന്ന് റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ച് കൂടാ എന്നായിരുന്നു കോടതിയുടെ ചോദ്യം.

തുടര്‍ന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി 30ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയില്‍ ഹാജരായിരുന്നു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിന് കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു.

അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങള്‍ക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ക്കെതിരെ നിയമം പ്രയോഗിക്കാത്തതില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും കോടതി വാദത്തിനിടെ വിമര്‍ശിച്ചു. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കോടതി പറഞ്ഞു.

തെറ്റായ പരസ്യങ്ങള്‍ക്കെതിരെ എടുക്കുന്ന ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ ചട്ടം 170 അനുസരിച്ച് ഇനി നടപടി പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29-ന് ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാവുന്ന ചട്ടം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായും ആ കത്തില്‍ കേന്ദ്രസര്‍കാര്‍ സൂചിപ്പിച്ചിരുന്നു. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതിന് ശേഷം ഇത്തരം കത്തയച്ചത് എന്തിനെന്ന് കോടതി കേന്ദ്രസര്‍കാരിനോട് ചോദിച്ചു.

പതഞ്ജലി ആയുര്‍വേദത്തിന് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്ക് എതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍കാരിനോട് നിര്‍ദേശിച്ചു. ഇത്തരം ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന അലോപതി ഡോക്ടര്‍മാര്‍ക്ക് എതിരെയും നടപടി ഉണ്ടാകണം എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Keywords: Patanjali apology should not have to be seen through microscope, says Supreme Court, New Delhi, News, Patanjali, Apology, Supreme Court, Criticism, Advertisement, Media, National News.

Post a Comment