Follow KVARTHA on Google news Follow Us!
ad

Seized Vessel | ഇസ്രാഈൽ ശതകോടീശ്വരനുമായി ബന്ധപ്പെട്ട ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ സായുധ സേന; സംഭവം ഇന്ത്യയിലേക്ക് വരുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം; പശ്ചിമേഷ്യയിൽ സ്ഥിതി വഷളാകുന്നു

18 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം, Palestine, Israel, Gaza, Iran, ലോക വാർത്തകൾ
ടെഹ്‌റാൻ: (KVARTHA) ഇറാൻ്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിലെ കമാൻഡോകൾ ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പൽ പിടിച്ചെടുത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായും കപ്പൽ ഇറാൻ സമുദ്രാതിർത്തിയിലേക്ക് നീക്കിയതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
 
News, Malayalam-News, World, Iranian Revolutionary Guards Raid, Seize Vessel Headed Towards India Near Strait of Hormuz

യുഎഇ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് വിവരം. ബ്രിട്ടീഷ് സൈന്യത്തിൻ്റെ 'യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്' ആണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം നൽകിയത്. യുഎഇ തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപം ഒമാൻ ഉൾക്കടലിലാണ് സംഭവം.

കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രാഈൽ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കെയാണ് പുതിയ സംഭവ വികാസം. ഇസ്രാഈലി ശതകോടീശ്വരൻ ഇയാൽ ഓഫറും കുടുംബവും നടത്തുന്ന സോഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായാണ് പിടിച്ചെടുത്ത കപ്പൽ പ്രവർത്തിക്കുന്നത്. ഏപ്രിൽ 15നായിരുന്നു കപ്പൽ മുംബൈയിലേക്ക് എത്തേണ്ടിയിരുന്നത്.

Keywords: News, Malayalam-News, World, Iranian Revolutionary Guards Raid, Seize Vessel Headed Towards India Near Strait of Hormuz

Post a Comment