Follow KVARTHA on Google news Follow Us!
ad
Posts

Dance Day | ഏപ്രിൽ 29 അന്താരാഷ്ട്ര നൃത്ത ദിനം: കലാവിരുന്നൊരുക്കും ചുവടുകൾ

ഫ്രഞ്ച് നൃത്ത പരിഷ്കർത്താവായ ജീൻ-ജോർജ് നോവേർന്റെ ജന്മദിനമാണ് World Dance Day, History, Significance, Special Days
കൊച്ചി: (KVARTHA) എല്ലാവർഷവും ഏപ്രിൽ 29 അന്താരാഷ്ട്ര നൃത്ത ദിനമായി ആചരിക്കുന്നു. 1982ൽ യുനെസ്കോയുടെ അന്താരാഷ്ട്ര നാടക സംഘടനയുടെ (ITI) ഭാഗമായ അന്താരാഷ്ട്ര നൃത്ത സംഘടനയാണ് (CID) ഏപ്രിൽ 29 നൃത്തദിനമായി ആചരിക്കാൻ തുടങ്ങിയത്. നൃത്തത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശ്യം. വ്യത്യസ്തങ്ങളായ നിരവധി നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആസ്വദിക്കുകയും എന്നതും നൃത്ത ദിനാചരണത്തിന്റെ ഭാഗമാണ്. 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് നൃത്ത പരിഷ്കർത്താവായ ജീൻ-ജോർജ് നോവേർന്റെ ജന്മദിനമാണ് ഈ ദിനം.
 
World Dance Day

ഭാരതീയ അവതരണ കലകളുടെ പിതാവായ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചെറുതും വലുതുമായ ഒട്ടേറെ നൃത്ത രൂപങ്ങളാണ് ഇന്ത്യയിൽ വളർന്ന് വന്നത്‌. കലയുടെ പ്രാധാന്യം നൃത്തരൂപങ്ങളായി പിറവിയെടുക്കുകയും വളരുകയും ചെയ്തു. എല്ലാത്തിനുമപ്പുറം നൃത്തങ്ങൾ മനസിന് സന്തോഷവും സമാധാനവും നൽകുന്നു.

ശരീരത്തിന് നല്ല വ്യായാമം കൂടിയാണ് നൃത്തം. നൃത്തം കലയ്‌ക്കൊപ്പം തൊഴിലും ഉപജീവന മാർഗമായി കാണുന്നവരും ഉണ്ട്. അത്തരം ആളുകൾക്ക് കൂടി പ്രചോദനമാണ് അന്താരാഷ്ട്ര നൃത്ത ദിനം. നൃത്ത കലയും ഈ കലയെ സ്നേഹിക്കുന്ന ആളുകൾക്കും സമൂഹത്തിൽ ഉള്ള പ്രാധാന്യം ചെറുതല്ലെന്ന അവബോധം അന്താരാഷ്ട്ര നൃത്ത ദിനം ചൂണ്ടിക്കാട്ടുന്നു. നൃത്തം നമ്മെ പരസ്പരം ബന്ധിപ്പിക്കാനും നമ്മുടെ സംസ്കാരങ്ങൾ ആഘോഷിക്കാനും ഉള്ള ഒരു ശക്തമായ ഉപകരണം കൂടിയാണ്.

Keywords: World Dance Day, History, Significance, Special Days, Kochi, UNESCO, International Theatre Institute, International Dance Council, French, Jean-Georges Noverre, Bharata Muni, Natyashastra, International Dance Day: Date, history and significance.

Post a Comment