Follow KVARTHA on Google news Follow Us!
ad

Child Rescued | ഗുഡ്‌സ് ട്രെയിനിന്റെ അടിയില്‍ കളിക്കുന്നതിനിടെ കുടുങ്ങിയ 5 വയസുകാരന്‍ സഞ്ചരിച്ചത് 100 കിലോമീറ്റര്‍; ഒടുവില്‍ രക്ഷകനായി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍, വീഡിയോ

കണ്ടെത്തുമ്പോള്‍ കുട്ടി വളരെ അധികം ക്ഷീണിതനായിരുന്നു Uttar Pradesh, North India, Railway Protection Force (RPF), Travel
ലക്‌നൗ: (KVARTHA) ഗുഡ്‌സ് ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയതോടെ ട്രെയിനിന്റെ അടിയില്‍ കളിക്കുകയായിരുന്ന ബാലന്‍ താഴെയിറങ്ങാനാകാതെ കൊടുംചൂടില്‍ സഞ്ചരിച്ചത് 100 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒടുവില്‍ സംഭവം ശ്രദ്ധയില്‍പെട്ട ഒരു റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിളാണ് രക്ഷകനായി എത്തിയത്.

ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കുഞ്ഞിന്റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നത് കാണാം. അവനാകെ ഭയന്നും തളര്‍ന്നും പോയിട്ടുണ്ട്. ആ കുഞ്ഞ് എങ്ങനെ ഈ ഭയാനകമായ അനുഭവത്തെ അതിജീവിച്ചുവെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് അമ്പരക്കുന്നത്. എത്രയും പെട്ടെന്ന് അവന്‍ തന്റെ കുടുംബവുമായി ഒന്നിക്കട്ടെ എന്നും പലരും കമന്റ് നല്‍കി.

ഹര്‍ദോയി ജില്ലയിലെ റെയില്‍വേ ട്രാകിനടുത്ത് താമസിക്കുന്ന അഞ്ച് വയസുള്ള കുട്ടിയാണ് ഗുഡ്‌സ് ട്രെയിനിന്റെ വീല്‍സെറ്റിലിരുന്ന് ഇത്രയും ദൂരം സഞ്ചരിച്ചത്.


ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്ത്, ട്രാകിനടുത്ത് താമസിക്കുന്ന കുട്ടി ട്രെയിനിന്റെ അടിയില്‍ നിന്നും കളിക്കുകയായിരുന്നു. അതിനിടയില്‍ വീലുകളില്‍ കയറിയും കളിച്ചു. എന്നാല്‍, ട്രെയിന്‍ അവിടെ നിന്നും എടുക്കുകയായിരുന്നു. ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷമാണ് താന്‍ ട്രെയിനിന്റെ അടിയില്‍ കുടുങ്ങിപ്പോയിരിക്കുകയാണെന്നും ട്രെയിന്‍ സഞ്ചരിച്ചു തുടങ്ങിയെന്നും കുട്ടി തിരിച്ചറിയുന്നത്. അപ്പോഴേക്കും ചാടിയിറങ്ങാന്‍ പറ്റാത്ത പാകത്തിന് ട്രെയിനിന് വേഗം കൂടിയിരുന്നു.

ഹര്‍ദോയില്‍ നിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. കണ്ടെത്തുമ്പോള്‍ കുട്ടി വളരെ അധികം ക്ഷീണിതനായിരുന്നു. പക്ഷേ, കുട്ടി തനിയെ തന്നെയാണ് പുറത്തേക്കിറങ്ങിയത്. ചൂടും വീല്‍സെറ്റില്‍ അസ്വസ്ഥാജനകമായി, പേടിച്ചുള്ള കിടപ്പുമായിരിക്കാം കുട്ടിയെ തളര്‍ത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ പിന്നീട് ഹര്‍ദോയിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് താല്ക്കാലികമായി മാറ്റി.

കത്തുന്ന ചൂടില്‍ കുടുങ്ങിക്കിടന്നുകൊണ്ട് എങ്ങനെ കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കാനായി എന്നതും അതിജീവിക്കാനായി എന്നതും അവന്റെ മനോബലം ഒരു അത്ഭുതം തന്നെയാണെന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്. Keywords: News, National, National-News, Uttar Pradesh, North India, Railway Protection Force (RPF), Travel, Lucknow, Rauz, Kid, Child, Rescued, 100km, Train, Wheel, Sit, Goods Train, Child Welfare Committee, Child rescued after travelling over 100km inside train's wheels in northern India.

Post a Comment