Follow KVARTHA on Google news Follow Us!
ad

Match-Fix | സൂറത്ത് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ച സംഭവത്തില്‍ ഒത്തുകളി ആരോപണവുമായി കോണ്‍ഗ്രസ്

രാജ്യത്തെ തിരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം വെല്ലുവിളി നേരിടുകയാണ് Match-Fix, Allegation, Politics, Lok Sabha Election, National News
ന്യൂഡെല്‍ഹി: (KVARTHA) ഗുജറാതിലെ സൂറത്ത് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ച സംഭവത്തില്‍ ഒത്തുകളി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് എക്‌സ് പോസ്റ്റിലൂടെ ബിജെപിക്കെതിരെ രംഗത്തെത്തിയത്.

'മോദിയുടെ അന്യായ കാലത്തില്‍ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബി.ജെ.പിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ സൂറത്ത് മണ്ഡലത്തില്‍ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. 

‘Attempt to match-fix’: Congress on BJP’s Mukesh Dalal winning Surat Lok Sabha seat uncontested, New Delhi, News, Match-Fix, Allegation, Politics, Lok Sabha Election, Congress, BJP, National News


രാജ്യത്തെ തിരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന -ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത് എന്നും ' - എന്ന് ജയ്‌റാം രമേശ് പോസ്റ്റില്‍ പറഞ്ഞു. ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നും കാലഗണന ഇങ്ങനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുമ്പാനിയുടെ പത്രിക ജില്ലാ വലരണാധികാരി തള്ളിയിരുന്നു. സ്ഥാനാര്‍ഥിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പിട്ട മൂന്ന് പേരുടെ ഒപ്പ് പരിശോധിച്ചതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി സുരേഷ് പാദസാലയുടെ പത്രികയും തള്ളി. ഇതോടെ സൂറത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി.

ബിജെപിയുടെ മുകേഷ് ദലാല്‍ ഒഴികെ മറ്റെല്ലാ സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിക്കുന്നു. വോടിങ് നടക്കുന്ന മേയ് ഏഴിന് രണ്ടാഴ്ച മുമ്പ് ഏപ്രില്‍ 22ന് തന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. 1984 മുതല്‍ ബിജെപി സ്ഥിരമായി ജയിച്ചുവരുന്ന സീറ്റാണ് സൂറത്തിലേതെന്ന് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

ഗുജറാതിലെ സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് കമിഷന്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും ഡമ്മിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെ ഏഴ് സ്വതന്ത്രരും ബി എസ് പി സ്ഥാനാര്‍ഥിയും പത്രിക പിന്‍വലിക്കുകയായിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുമ്പാനിയെ പിന്തുണച്ച് പത്രികയില്‍ ഒപ്പിട്ട മൂന്ന് പേരില്‍ ഒരാളെ പോലും ഹാജരാക്കാന്‍ സാധിക്കാതായതോടെയാണ് വരണാധികാരി പത്രിക തള്ളിയത്. നീലേഷ് കുമ്പാനിയുടെ സഹോദരീ ഭര്‍ത്താവ് ജഗദീഷ് സവലിയ ഉള്‍പെടെ പിന്തുണച്ച മൂന്നുപേരും കാലുമാറുകയാണുണ്ടായത്.

Keywords: ‘Attempt to match-fix’: Congress on BJP’s Mukesh Dalal winning Surat Lok Sabha seat uncontested, New Delhi, News, Match-Fix, Allegation, Politics, Lok Sabha Election, Congress, BJP, National News.

Post a Comment