Follow KVARTHA on Google news Follow Us!
ad

Arvind Kejriwal | രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടി; ഒടുവില്‍ അരവിന്ദ് കേജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

ഉദ്യോഗസ്ഥര്‍ ചികില്‍സ നിഷേധിക്കുകയാണെന്ന് സൗരഭ് ഭരദ്വാജ് Delhi Chief Minister, Arvind Kejriwal, Health Issue, Tihar Jail, National News, New Delhi,
ന്യൂഡെല്‍ഹി: (KVARTHA) രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതോടെ ഒടുവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി. നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം എംയിസില്‍നിന്നുള്ള വിദഗ്ധരുമായി നടത്തിയ വീഡിയോ കണ്‍സള്‍ടേഷനില്‍ ഇന്‍സുലിന്റെ കാര്യമോ അതിന്റെ ആവശ്യകതയോ കേജ്‌രിവാള്‍ ഉന്നയിച്ചിട്ടില്ലെന്ന് തിഹാര്‍ ജയില്‍ ഭരണകൂടം നിഷേധിച്ചു.

കേജ്‌രിവാളിന് ഇന്‍സുലിന്‍ ആവശ്യമാണോയെന്ന് വിലയിരുക്കാന്‍ മെഡികല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡെല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിന് നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമത്തിന് വിരുദ്ധമായി വീട്ടില്‍നിന്ന് മാമ്പഴം ഉള്‍പെടെയുള്ള മധുരപലഹാരം എത്തിച്ച് കഴിച്ചതില്‍ കോടതി കുറ്റപ്പെടുത്തിയിരുന്നു.


പ്രമേഹരോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടറെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കാണാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയാണ് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡകല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. ജയില്‍ അധികൃതര്‍ തനിക്ക് ഇന്‍സുലിന്‍ അനുവദിക്കുന്നില്ലെന്ന കേജ്‌രിവാളിന്റെ വാദങ്ങളും കോടതി തള്ളി. കേജ്രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലില്‍ ലഭ്യമാക്കണമെന്നും മെഡികല്‍ സംഘം നിര്‍ദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഇന്‍സുലിന്‍ ആവശ്യമാണെന്ന് കേജ്‌രിവാള്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് ഡെല്‍ഹി മന്ത്രിയും എ എ പി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ബി ജെ പി സര്‍കാരിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചികില്‍സ നിഷേധിക്കുകയാണെന്നും ഇന്‍സുലിന്‍ വേണ്ടെങ്കില്‍ ഇപ്പോള്‍ എന്തിനാണ് നല്‍കിയതെന്ന് ബി ജെ പി പറയണമെന്നും സൗരഭ് പറഞ്ഞു.

Keywords: News, National, National-News, Politics-News, Delhi Chief Minister, Arvind Kejriwal, Health Issue, Tihar Jail, National News, New Delhi, Prison, Medicine, Sugar Level, Soar, Insulin, BJP, AAP, Arvind Kejriwal Given Insulin In Tihar Jail After Sugar Levels Soar.

Post a Comment