Follow KVARTHA on Google news Follow Us!
ad

Found Dead | യുഎസില്‍ വീണ്ടും ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; അടുത്ത മാസങ്ങളിലായി അമേരികയില്‍ കൊല്ലപ്പെട്ടിട്ടുള്ളത് അര ഡസനിലധികം പേര്‍, ആശങ്ക

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് കോണ്‍സുലേറ്റ് Indian, Student, Found Dead, Police, Probe, US News, Indian Consulate, New York News, Ohio
വാഷിംങ്ടന്‍: (KVARTHA) യുഎസില്‍ വീണ്ടും ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡ്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അമേരികയിലെ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണ കാരണം വ്യക്തമല്ല.

ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തില്‍ ന്യൂയോര്‍കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മൃതദേഹം എത്രയും വേഗം ഇന്‍ഡ്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോണ്‍സുലേറ്റും വ്യക്തമാക്കിയിട്ടില്ല.

ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി സംഘടനകളും ഇന്‍ഡ്യന്‍ എംബസി അധികൃതരും ഓണ്‍ലൈന്‍ യോഗം നടത്തി. 150 ഓളം വിദ്യാര്‍ഥി സംഘടനകളും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നായുള്ള വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു.


ഇക്കഴിഞ്ഞ മാര്‍ചില്‍, കൊല്‍കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസത്തില്‍, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥിയായ പരുചൂരി അഭിജിത്തും (20) കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ കാറില്‍ തള്ളിയ നിലയിലായിരുന്നു.

ഫെബ്രുവരി 5 ന് ഇന്‍ഡ്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സമീര്‍ കാമത്തിനെ (23) മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 2 ന്, വാഷിംഗ്ടണിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനായ ഇന്‍ഡ്യന്‍ വംശജനായ ഐടി എക്സിക്യൂടീവായ വിവേക് തനേജയ്ക്കും ജീവന്‍ നഷ്ടമായി. ഇങ്ങനെ അടുത്ത മാസങ്ങളിലായി അര ഡസനിലധികം വിദ്യാര്‍ഥികളാണ് അമേരികയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

Keywords: News, World, World-News, Police-News, Indian, Student, Found Dead, Police, Probe, US News, Indian Consulate, New York News, Ohio News, Another Indian student dies in U.S, probe underway: Indian consulate in New York.

Post a Comment