Follow KVARTHA on Google news Follow Us!
ad

Complaint | കണ്ണൂരിൽ വീട്ടിലെത്തി വോട് ചെയ്യിക്കലിൽ വീണ്ടും പരാതി; പേരാവൂരിൽ സിപിഎം അംഗത്തിനെതിരെ യുഡിഎഫ്

106 വയസുകാരിയെ നിര്‍ബന്ധിച്ച് വോട് ചെയ്യിപ്പിച്ചെന്ന് ആക്ഷേപം Vote From Home, Lok Sabha Election, Politics, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) ജില്ലയിൽ മുതിർന്ന പൗരൻമാരെ വീട്ടിലെത്തി വോട് ചെയ്യിക്കുന്ന സംവിധാനത്തിനെതിരെ വീണ്ടും പരാതി. പേരാവൂർ മണ്ഡലത്തിൽ 106 വയസുകാരിയെ നിര്‍ബന്ധിച്ച് വോട് ചെയ്യിപ്പിച്ചെന്ന് സിപിഎമിനെതിരെ പരാതിയുമായി യുഡിഎഫ് ആണ് രംഗത്ത് വന്നത്. സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി. ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യുഡിഎഫ് പരാതി കൈമാറുകയായിരുന്നു. വീട്ടിലെത്തി വയോധികയുടെ വോട് ചെയ്യിക്കുന്നതിനിടെ സിപിഎം പ്രവർത്തകയായ ഷൈമ ഇടപെട്ടു തൻ്റെ പാർടിക്ക് നിർബന്ധിതമായി വോട് ചെയ്യിച്ചുവെന്നാണ് പരാതി.

News, Malayalam News, Vote From Home, Lok Sabha Election, Politics, Kannur, Lok-Sabha-Election-2024,

കഴിഞ്ഞ ദിവസം, കല്യാശേരിയിലും 'വീട്ടുവോടിൽ’ സിപിഎം ബൂത് ഏജന്റ് ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. 92 വയസുകാരി വോട് ചെയ്യുമ്പോൾ പാർടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത് ഏജന്റിനും ഇതുതടയാതിരുന്ന നാല് പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കല്യാശേരിയിലെ പരാതിയുള്ള വോട് അസാധുവാക്കുമെന്നും റീപോളിങ് പറ്റില്ലെന്നും കാസർകോട് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ വീട്ടു വോട്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥർ ഉൾപെടെ ഏഴു പേർക്കെതിരെ ഇതുവരെയായി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ കിഴുത്തള്ളിൽ യുഡിഎഫിനെതിരെയും ആളുമാറി വോട് ചെയ്തുവെന്ന് ആരോപിച്ചു എൽഡിഎഫ് പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ പോളിങ് ഓഫിസർ, ബിഎൽഎ എന്നിവരെ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു.

Keywords: News, Malayalam News, Vote From Home, Lok Sabha Election, Politics, Kannur, Lok-Sabha-Election-2024, Another complaint filed against 'Vote From Home'
< !- START disable copy paste -->

Post a Comment